9 December, 2020
ക്രിസ്മസിന് ക്രാന്‍ബെറി പിസ്താഷ്യോ കേക്കുകൾ
Posted in : Recipes on by : Sukanya Suresh
ആവശ്യമുള്ള സാധനങ്ങൾ
ഉണങ്ങിയ ക്രാന്‍ബെറി- ഒരു കപ്പ്
പിസ്താഷ്യോ- ഒന്നരക്കപ്പ്
മൈദ- രണ്ടരക്കപ്പ്
ഉരുക്കിയ വെണ്ണ- ഒരുകപ്പ്
ഐസിങ് ഷുഗർ- ഒന്നരക്കപ്പ്
കോഴിമുട്ട-രണ്ട്
ബേക്കിംഗ് പൌഡർ- കാൽ ടേബിൾസ്പൂൺ
വാനില എസ്സെൻസ്- രണ്ടു ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിൽ കാൻബെറിസ് പിസ്താഷ്യോ എന്നിവയിട്ട് തരിതരിയായി പൊടിക്കുക. ഇതിൽ ഉരുക്കിയ വെണ്ണ ,മുട്ട,മൈദാ,ഉപ്പ്,ഐസിംഗ് ഷുഗർ എന്നിവ ചേർക്കുക. ഇത് നന്നയിക്കുഴച്ചു യോജിപ്പിക്കുക.
ഇതിലേക്ക് മൈദാ കുടഞ്ഞിട്ട് നന്നായി കുഴച്ചശേഷം അല്പം മൈദാ വിതറിയ ബേക്കിങ്ട്രയിൽ നിരത്തി പരത്തുക. നുറ്ററുപതു ഡിഗ്രി.സെൽഷ്യസിൽ ഇരുപതോ ഇരുപത്തി രണ്ടോ മിനുറ്റ് ബെയ്ക് ചെയ്യുക.
പത്ത് മിനുറ്റ് ചൂടാറാൻ അനുവദിക്കുക..പിന്നീട് ഇതിനെ കഷ്ണങ്ങളാക്കി മുറിച്ച് മറിച്ചിട്ട് പത്തുമിനുറ്റുകൂടി ബേക് ചെയ്യുക.