"> ചിക്കന്‍ ഓംലറ്റ് | Malayali Kitchen
HomeRecipes ചിക്കന്‍ ഓംലറ്റ്

ചിക്കന്‍ ഓംലറ്റ്

Posted in : Recipes on by : Sukanya Suresh

ചേരുവകൾ

ചിക്കന്‍-100 ഗ്രാം

മുട്ട-2

ക്യാപ്‌സിക്കം-ഒരു കപ്പ്

സവാള-ഒരു കപ്പ്

സ്പ്രിംഗ് ഒണിയന്‍-1 കപ്പ്

കുരുമുളകുപൊടി-കാല്‍ ടീസ്പൂണ്‍

പച്ചമുളക്-5

മുളകുപൊടി-അര ടീസ്പൂണ്‍

ചെറുനാരങ്ങാനീര്-കാല്‍ടീസ്പൂണ്‍

ഉപ്പ്

എണ്ണ

തയ്യാറാക്കുന്ന വിധം

ചിക്കന്‍ തീരെ ചെറിയ കഷ്ണങ്ങളാക്കി മുറിയ്ക്കുക. ഇത് അവനില്‍ വച്ചു ബേക്ക് ചെയ്യാം.ഒരു പാനില്‍ എണ്ണയൊഴിച്ച് മുട്ടയും ചെറുനാരങ്ങാനീരുമൊഴികെയുള്ള എല്ലാ ചേരുവകളും ചേര്‍ത്തിളക്കുക. ചിക്കനും ചേര്‍ത്തിളക്കണം. നേരത്തെ ബേക്ക് ചെയ്തില്ലെങ്കില്‍ ചിക്കന്‍ വേവുന്നതു വരെ വയക്കുക.

ഇതു വാങ്ങി വച്ച് ചെറുനാരങ്ങാനീര് ചേര്‍ത്തിളക്കുക.മുട്ട പൊട്ടിച്ചൊഴിച്ച് ഇളക്കിയ മിശ്രിതത്തില്‍ അല്‍പം ഉപ്പു ചേര്‍ക്കുക.ഒരു പാനില്‍ എണ്ണയൊഴിച്ചു ചൂടാക്കി മുട്ട മിശ്രിതം ഒഴിയ്ക്കുക.

ഓംലറ്റ് ഒരുവിധം വേവാകുമ്പോള്‍ ചിക്കന്‍ മിശ്രിതം ഇതിന്റെ ഒരു ഭാഗത്തു വച്ച് മറുഭാഗം മടക്കുക. ഇത് തിരിച്ചു വച്ചും വേവിയ്ക്കുക.ചിക്കന്‍ ഓംലറ്റ് തയ്യാര്‍.

Leave a Reply

Your email address will not be published. Required fields are marked *