9 December, 2020
വെല്ലം ദോശ

ചേരുവകൾ
അരിപ്പൊടി-അരക്കപ്പ്
ഗോതമ്പുപൊടി-1 ക്പ്പ്
ശര്‍ക്കര പൊടിച്ചത്-മുക്കാല്‍ കപ്പ്
ഏലയ്ക്കാപ്പൊടി-അര ടീസ്പൂണ്‍
ഉപ്പ്
എണ്ണ
തയ്യാറാക്കുന്ന വിധം
ശര്‍ക്കര ചൂടുവെള്ളത്തില്‍ അലിയിച്ച് അരിച്ചെടുക്കുക.അരിപ്പൊടി, ഗോതമ്പു പൊടി, ഏലയ്ക്കാപ്പൊടി, ഉപ്പ് എന്നിവ കൂട്ടിയിളക്കുക.
ഇതിലേയ്ക്ക് ശര്‍ക്കര അലിയിച്ച വെള്ളം ഒഴിയ്ക്കുക. ഇത് നല്ലപോലെ ഇളക്കുക. വേണമെങ്കില്‍ കൂടുതല്‍ വെള്ളം ചേര്‍ക്കാം.
ഒരു ദോശക്കല്ലോ നോണ്‍സ്റ്റിക് പാനോ ചൂടാക്കുക.ദോശമാവൊഴിച്ചു പരത്തി വശങ്ങളില് അല്പം എണ്ണ തൂകിക്കൊടുക്കുക. ഇരുവശവും വെന്തു മൊരിയുമ്പോള്‍ വാങ്ങി വയ്ക്കാം.വെല്ലം ദോശ തയ്യാര്‍.