9 December, 2020
ഓട്സ്-തേങ്ങാ ദോശ

ചേരുവകൾ
അരിപ്പൊടി-1 കപ്പ്
ഗോതമ്പുപൊടി-1 കപ്പ്
ഓട്സ് പൊടിച്ചത്-1 കപ്പ്
തേങ്ങ-കാല് കപ്പ്
പച്ചമുളക്-2
കുരുമുളക്-അര ടേബിള്‍ സ്പൂണ്‍
ഉപ്പ്
നല്ലെണ്ണ
മല്ലിയില
തയ്യാറാക്കുന്ന വിധം
പൊടികളെല്ലാം പാകത്തിനു വെള്ളമുപയോഗിച്ചു കലര്‍ത്തുക. നല്ല മയത്തില്‍ കലര്ത്തിയെടുക്കണം.
ഇതിലേയ്ക്ക് പച്ചമുളക്, തേങ്ങ, ഉപ്പ്, മല്ലിയില എന്നിവ ചേര്‍ത്തിളക്കുക.
ഒരു തവ ചൂടാക്കി ഇതിലേയ്ക്കു മാവൊഴിച്ചു പരത്തുക. വശത്ത് എണ്ണ തൂവുക.
ഇരുവശവും മറിച്ചിട്ടു ചുട്ടെടുക്കാം