10 December, 2020
ബിസ്കറ്റ് ലഡു

ചേരുവകൾ
1 മാരി ബിസ്ക്കറ്റ് – 1 പാക്കറ്റ്
2 കണ്ടൻസ് മിൽക്ക് – 1 / 2 കപ്പ്
3 കൊക്കോ പൊടി – 4 സ്പൂൺ
4 പാൽ – 2 സ്പൂൺ
5 ഉണങ്ങിയ പഴങ്ങൾ – 2 സ്പൂൺ (നുറുക്കിയത് )
അലങ്കരിക്കാൻ
6 റെയിൻബോ സ്പ്രിംഗ്ളർ – 1 സ്പൂൺ
7 ചോക്കലേറ്റ് – 1 / 2 ബൗൾ (ചീകിയതു )
8 കോക്കനട്ട് പൊടി – 4 സ്പൂൺ
ഉണ്ടാക്കുന്ന വിധം
1 . ബിസ്ക്കറ്റിനെ ഗ്രൈൻഡറിൽ നന്നായി പൊടിക്കുക .
2 . ഒരു ബൗളിൽ രണ്ടോ മൂന്നോ സ്പൂൺ കണ്ടൻസ് മിൽക്ക് എടുക്കുക .
3 .അതിൽ കൊക്കോ പൊടി ചേർത്ത് മിക്സ് ചെയ്യുക .
4 നിങ്ങൾക്ക് ഒരു കട്ടിയുള്ള മിശ്രിതം ലഭിക്കും .അതിലേക്കു പൊടിച്ച ബിസ്ക്കറ്റ് ചേർക്കുക .
5 .എല്ലാം മിക്സ് ചെയ്ത ശേഷം ഉണങ്ങിയ പഴങ്ങൾ ചേർക്കുക .
6 ലഡു കൂടുതൽ ക്രീമി ആയിരിക്കണമെങ്കിൽ കൂടുതൽ കണ്ടൻസ് മിൽക്കും ,കൊക്കോ പൊടിയും ചേർക്കുക .
7 വീണ്ടും എല്ലാം കൂടി മിക്സ് ചെയ്തു ഒരു കട്ടിയുള്ള പരുവത്തിൽ ആക്കുക .ഇന്നലെ ലഡു ഉണ്ടാക്കുവാനാകൂ .
8 കയ്യിൽ അല്പം നെയ്യ് പുരട്ടി ഈ മിശ്രിതത്തിൽ നിന്നും കുറച്ചെടുക്കുക .
9 ലഡു ആയി ഉരുട്ടി പാത്രത്തിൽ വയ്ക്കുക
10 ലഡുവിനെ ചോക്കലേറ്റും ,തേങ്ങയും ,റെയിൻബോ സ്പ്രിംഗ്ളറും കൊണ്ട് അലങ്കരിക്കുക .
11 10 -12 മിനിറ്റ് ലഡു ഫ്രിഡ്ജിൽ വയ്ക്കുക .
നിങ്ങൾക്കിതിനെ ട്രേയിൽ വച്ച് പരത്തി ,സ്ക്വയറോ ,ഡയമണ്ടോ ഷേപ്പിലാക്കി മുറിച്ചു ബിസ്ക്കറ്റ് ബർഫി ഉണ്ടാക്കാം