10 December, 2020
സെവന് കപ്പ് സ്വീറ്റ് ബര്‍ഫി

ചേരുവകൾ
കടലമാവ്-1 കപ്പ്
പഞ്ചസാര-2 കപ്പ്
പാല് 1 കപ്പ്
നെയ്യ്-1 കപ്പ്
തേങ്ങ ചിരകിയത്-1 കപ്പ്
ബദാം-1 കപ്പ്
തയ്യാറാക്കുന്ന വിധം
ഒരു പാനില്‍ കാല് ടീസ്പൂണ്‍ നെയ്യൊഴിച്ചു ചൂടാക്കുക. ഇതിലേയ്ക്ക് കടലമാവ് ചേര്‍ക്കുക. ഇത് ചുവന്ന നിറമാകുന്നതു വരെ വറുക്കണം.ഇതിലേയ്ക്ക് പാല് ചേര്‍ത്തിളക്കണം. ഇത് ഇളക്കിക്കൊണ്ടേയിരിയ്ക്കുക. പിന്നീട് പഞ്ചസാര ചേര്‍ത്തിളക്കുക.പാലില്‍ പഞ്ചസാര നന്നായി കലങ്ങണം.
ഇതിലേയ്ക്ക് നെയ്യും തേങ്ങയും ചേര്‍ത്ത് നല്ലപോലെ ഇളക്കിക്കൊണ്ടിരിയ്ക്കുക. ഇളം ചൂടില്‍ വേണം പാകം ചെയ്യാന്‍.മിശ്രിതം ഒരുവിധം കട്ടിയാകുമ്പോള്‍ വേറൊരു പാത്രത്തിലേയ്ക്കു മാറ്റി ചൂടു മാറാന്‍ വയ്ക്കുക.
ചൂടാറിക്കഴിയുമ്പോള്‍ മുറിച്ച് മുകളില്‍ ബദാം വച്ച് കഴിയ്ക്കാം.