10 December, 2020
കുറുക്ക് കാളൻ

ആവശ്യമുള്ള സാധനങ്ങള്‍
ചേന- അരക്കിലോ
നേന്ത്രക്കായ- അരക്കിലോ
മുളക് പൊടി- ഒരു ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി- ഒരു ടീസ്പൂണ്‍
ഉപ്പ്- ആവശ്യത്തിന്
കടുക്- ആവശ്യത്തിന്
വറ്റല്‍ മുളക്- അഞ്ചെണ്ണം
ഉലുവ- രണ്ട് നുള്ള്
കറിവേപ്പില- മൂന്ന് തണ്ട്
വെളിച്ചെണ്ണ- പാകത്തിന്
തേങ്ങ- ഒന്നരമുറി
തൈര്- ഒന്നരക്കപ്പ്
പച്ചമുളക്-ആറെണ്ണം
കുരുമുളക്- അര ടീസ്പൂണ്‍
ജീരകം- കാല് ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
തേങ്ങ നല്ല വെണ്ണ പോലെ അരച്ചെടുത്ത ശേഷം രണ്ട് പച്ചമുളക്, ജാരകം, കുരുമുളക് എന്നിവ ചേര്‍ത്ത് അരച്ചെടുക്കണം. ശേഷം ചേന, നേന്ത്രക്കായ, എന്നിവ പച്ചമുളക്, മുളക് പൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ്, എന്നിവ ചേര്‍ത്ത് വേവിയ്ക്കാം.
ഇതിലേക്ക് അരച്ചെ വെച്ചിരിയ്ക്കുന്ന തേങ്ങ ചേര്‍ക്കാം. വെള്ളം അധികം ചേര്‍ക്കരുത്. ഇത് നല്ലതു പോലെ കുറുകി വരുമ്പോള്‍ തൈര് ചേര്‍ക്കാം. അധികം തിളക്കരുത്. ഇളക്കിക്കൊണ്ടിരിയ്ക്കണം. കറിവേപ്പില ചേര്‍ത്ത് തീ കെടുത്തുക. വെളിച്ചെണ്ണയില്‍ വറ്റല്‍മുളക്, കടുക്, ഉലുവ, കറിവേപ്പില എന്നിവ ചേര്‍ത്ത് വറുത്തിടാവുന്നതാണ്. സ്വാദിഷ്ഠമായ കുറുക്ക് കാളന് തയ്യാര്‍