10 December, 2020
കുടംപുളിയിട്ട ഉരുളക്കിഴങ്ങ് കറി

ആവശ്യമുള്ള സാധനങ്ങള്‍
ഉരുളക്കിഴങ്ങ്- അരക്കിലോ
വെളുത്തുള്ളി – അര ടീസ്പൂണ്‍
ഇഞ്ചി- അര ടീസ്പൂണ്‍
സവാള- 1
കുടംപുളി- വെള്ളത്തിലിട്ടത് 1
തേങ്ങ ചിരകിയത്- 1 എണ്ണം
മഞ്ഞള്‍പ്പൊടി- 1 ടീസ്പൂണ്‍
കടുക്- 1 ടീസ്പൂണ്‍
തക്കാളി- 1
കറിവേപ്പില-2 തണ്ട്
മുളക് പൊടി- 2 ടീസ്പൂണ്‍
വെളിച്ചെണ്ണ- 3 ടേബിള്‍ സ്പൂണ്‍
പച്ചമുളക്- 4 എണ്ണം
മല്ലിപ്പൊടി-1 ടീസ്പൂണ്‍
ഉപ്പ്- പാകത്തിന്
തയ്യാറാക്കുന്ന വിധം
മല്ലിപ്പൊടി, മുളക് പൊടി, മഞ്ഞള്‍പ്പൊടി എന്നിവ വെള്ളമൊഴിച്ച് നല്ലതു പോലെ അരച്ചെടുക്കുക. ചട്ടിയില്‍ വെളിച്ചെണ്ണയൊഴിച്ച് കടുകു പൊട്ടിച്ച് സവാള അരിഞ്ഞതും പച്ചമുളകും ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് ഇഞ്ചി, വെളുത്തുള്ളി എന്നിവയും ചേര്‍ക്കാം. നന്നായി വഴറ്റിയതിനു ശേഷം പേസ്റ്റ് രൂപത്തില്‍ അരച്ചെടുത്ത പൊടികള്‍ ഇതിലേക്ക് ചേര്‍ക്കാം.
തേങ്ങ പാല് പിഴിഞ്ഞ് ഒന്നാം പാലും രണ്ടാം പാലും മാറ്റി വെയ്ക്കുക. വഴറ്റിക്കൊണ്ടിരിയ്ക്കുന്ന കൂട്ടിലേക്ക് തക്കാളിയും ചേര്‍ക്കാം. അതിനു ശേഷം ഇതിലേക്ക് തേങ്ങയുടെ രണ്ടാം പാല് ചേര്‍ക്കാം. നുറുക്കി വെച്ചിരിയ്ക്കുന്ന ഉരുളക്കിഴങ്ങ് ചേര്‍ത്ത് വേവുന്നതു വരെ അടച്ചു വെയ്ക്കുക. ഇതിനു ശേഷം കുടംപുളി ചേര്‍ത്ത് അല്പം കുറുകുമ്പോള്‍ ഒന്നാം പാല് ചേര്‍ക്കാം. നന്നായി വെന്ത ശേഷം മുകളില്‍ എണ്ണ താളിച്ച് കറുവേപ്പിലയിട്ട് അടുപ്പില്‍ നിന്നും മാറ്റാം.