"> ചോക്ളേറ്റ് ബനാന ഷെയ്ക് | Malayali Kitchen
HomeRecipes ചോക്ളേറ്റ് ബനാന ഷെയ്ക്

ചോക്ളേറ്റ് ബനാന ഷെയ്ക്

Posted in : Recipes on by : Sukanya Suresh

 

ആവശ്യം വേണ്ട വിഭവങ്ങള്‍

ഏത്തപ്പഴം -1

ചോക്ലേറ്റ് ബാര്‍-1 (ഫ്ളേവറുകളോ ഭക്ഷ്യവിഭവങ്ങളോ കലരാത്തത്)

പഞ്ചസാര ആവശ്യത്തിന്

പാല്‍ -ഒരു ഗ്ളാസ്

തയ്യാറാക്കുന്ന വിധം

നേന്ത്രപ്പഴം നന്നായി അരക്കുക. മിക്‌സി ഉപയോഗിച്ചോ കൈകൊണ്ടോ ആവാം, കഷണങ്ങളൊന്നുമില്ളെന്ന് ഉറപ്പുവരും വിധം കുഴക്കുക.

ചോക്ലേറ്റ് കഷണം മൈക്രോവേവില്‍ നന്നായി തിളപ്പിക്കുക, ഇത് ദ്രാവകരൂപത്തിലാവുന്നത് വരെ തുടരുക. തുടര്‍ന്ന് നേന്ത്രപ്പഴ കുഴമ്പുമായി യോജിപ്പിക്കുക

നേന്ത്രപ്പഴ -ചോക്ലേറ്റ് മിശ്രിതത്തില്‍ പഞ്ചസാര ചേര്‍ക്കുക. മധുരം നിങ്ങളുടെ ആവശ്യത്തിനനുസരിച്ച് ചേര്‍ക്കാം. ഇതില്‍ നുര പതയുന്നതു വരെ പാല്‍ ചേര്‍ക്കുക.ഇത് ഐസുമായി ചേര്‍ക്കുക, കൂടെ ക്രീമോ നിങ്ങള്‍ക്കിഷ്ടമുള്ള മറ്റെന്തെങ്കിലുമോ ചേര്‍ക്കാം.

Leave a Reply

Your email address will not be published. Required fields are marked *