11 December, 2020
വൈറ്റ് മസാല ഓംലറ്റ്

ചേരുവകൾ
മുട്ട-12
സവാള-1
ക്യാപ്സിക്കം-2
കൂണ്-കാല് കിലോ
തക്കാളി-2
പച്ചമുളക്-4
ഒലീവ് ഓയില്‍-4 ടീസ്പൂണ്‍
ഉപ്പ്
കറിവേപ്പില
തയ്യാറാക്കുന്ന വിധം
മുട്ട പൊട്ടിച്ചൊഴിയ്ക്കുക. മഞ്ഞ ഒഴിവാക്കണം. ഇത് നല്ലപോലെ അടിച്ചു വയ്ക്കുക.ഒരു പാനില്‍ ഒലീവ് ഓയില്‍ ചൂടാക്കുക. ഇതിലേയ്ക്ക് ക്യാപ്സിക്കം, സവാള, കൂണ് എന്നിവ ചെറുതായി നുറുക്കി ചേര്‍ത്തിളക്കുക. പിന്നീട് തക്കാളിയും പ്ച്ചമുളകും അരിഞ്ഞു ചേര്‍ക്കണം. ഇത് ചെറിയ ചൂടില്‍ വേവിച്ചെടുക്കുക.
മറ്റൊരു പാനില്‍ എണ്ണയോ ഒലീവ് ഓയിലോ ഒഴിച്ചു ചൂടാക്കുക. ഇതിലേയ്ക്കു മുട്ടയൊഴിയ്ക്കണം. ഇത് ഒരുവിധം വേവുമ്പോള്‍ നടുവില്‍ പച്ചക്കറിക്കൂട്ട് പരത്തുക. ഇത് തവ കൊണ്ട് പതുക്കെ അമര്‍ത്തി ചേര്‍ക്കണം. മുട്ട നടുവെ മടക്കി ഇരുഭാഗവും വേവിച്ചെടുക്കുക.