"> കാഞ്ചീപുരം ഇഡ്ഢലി | Malayali Kitchen
HomeRecipes കാഞ്ചീപുരം ഇഡ്ഢലി

കാഞ്ചീപുരം ഇഡ്ഢലി

Posted in : Recipes on by : Sukanya Suresh

 

ചേരുവകൾ

ഉഴുന്ന്-കാല്‍ കപ്പ്

അരി-അര കപ്പ്

കടലപ്പരിപ്പ്-കാല്‍ ടീസ്പൂണ്‍

തേങ്ങ ചിരകിയത്-അര കപ്പ്

തൈര്-മുക്കാല്‍ കപ്പ്

കശുവണ്ടിപ്പരിപ്പ-100 ഗ്രാം

ഇഞ്ചി-കാല്‍ ടീസ്പൂണ്‍

പച്ചമുളക്-2

കുരുമുളകുപൊടി-അര ടീസ്പൂണ്‍

ഉപ്പ്

കറിവേപ്പില

എണ്ണ

നെയ്യ്

തയ്യാറാക്കുന്ന വിധം

അരിയും ഉഴുന്നും കഴുകി ഒരുമിച്ചു കുതിര്‍്ത്തുക. ഇത് നല്ലപോലെ അരയ്ക്കണം. ഈ മാവ് പൊന്താന്‍ വയ്ക്കുക.കടലമാവ് വെള്ളത്തിലിട്ടു കുതിര്‍ത്ത ശേഷം തൈര്, കശുവണ്ടിപ്പരിപ്പ്, കുരുമുളകുപൊടി, തേങ്ങ, പച്ചമുളക്, ഇഞ്ചി, കറിവേപ്പില നെയ്യ് എന്നിവയെല്ലാം ചേര്‍ത്ത് അരച്ച് മിശ്രിതമാക്കുക.

ഈ മിശ്രിതം പൊന്തിയ ശേഷം മാവില്‍ ചേര്‍ത്തിളക്കണം. പാകത്തിന് ഉപ്പും ചേര്‍ക്കണം.ഇഡ്ഢലിത്തട്ടില്‍ എണ്ണ പുരട്ടി മാവൊഴിച്ച് ഇഡ്ഡലിയുണ്ടാക്കുക.

Leave a Reply

Your email address will not be published. Required fields are marked *