"> ഓട്‌സ് വെജിറ്റബിള്‍ റൊട്ടി | Malayali Kitchen
HomeRecipes ഓട്‌സ് വെജിറ്റബിള്‍ റൊട്ടി

ഓട്‌സ് വെജിറ്റബിള്‍ റൊട്ടി

Posted in : Recipes on by : Sukanya Suresh

ചേരുവകൾ

ഗോതമ്പുപൊടി-1 കപ്പ്

ഒാട്‌സ് പൊടിച്ചത്-മുക്കാല്‍ കപ്പ്

കടലമാവ്-അര കപ്പ്

ക്യാരറ്റ് (ഗ്രേറ്റ് ചെയ്തത്)-1 കപ്പ്

സവാള അരിഞ്ഞത്-1

പച്ചമുളക് അരച്ചത്-1 ടീസ്പൂണ്‍

മല്ലിപ്പൊടി-ഒന്നര ടീസ്പൂണ്‍

ജീരകപ്പൊടി-അര ടീസ്പൂണ്‍

മുളകുപൊടി-അര ടീസ്പൂണ്‍

തൈര്- കാല്‍ കപ്പ്

മല്ലിയില

ഉപ്പ്

എണ്ണ

വെള്ളം

തയ്യാറാക്കുന്ന വിധം

എല്ലാ ചേരുവകളും കൂട്ടി നല്ലപോലെ കുഴച്ച് മൃദുവാക്കുക. ഇത് 10 മിനിറ്റ് വയ്ക്കുക.കുറേശെ വീതം എടുത്ത് ഉരുളകളാക്കി ചപ്പാത്തി പോലെ പരത്തുക.ഒരു തവയില്‍ അല്‍പം എണ്ണ പുരട്ടി ഇരു വശങ്ങളും മറിച്ചിട്ട് ചുട്ടെടുക്കുക.

ഓട്‌സ് വെജിറ്റബിള്‍ റൊട്ടി തയ്യാര്‍.ഓട്‌സ് വെജിറ്റബിള്‍ റൊട്ടി, പാചകം, വെജ്, സ്വാദ്, പ്രാതല്‍, ബ്രേക്ഫാസ്റ്റ്

Leave a Reply

Your email address will not be published. Required fields are marked *