11 December, 2020
അമേരിക്കന്‍ ചോപ്സി

ചേരുവകൾ
നൂഡില്‍സ്-200 ഗ്രാം
ക്യാപ്സിക്കം-1
സവാള-1 കപ്പ്
തക്കാളി-1 കപ്പ്
ക്യാരറ്റ്-1
ലെറ്റൂസ്-1 കപ്പ്
വെളുത്തുള്ളി-5 അല്ലി
പച്ചമുളക്-5
കുരുമുളകുപൊടി-കാല് ടീസ്പൂണ്‍
സോയാസോസ്-1 ടേബിള്‍ സ്പൂണ്‍
ടൊമാറ്റോ സോസ്-1 ടേബിള്‍ സ്പൂണ്‍
വിനെഗര്‍-1 ടേബിള്‍ സ്പൂണ്‍
ഉപ്പ്
ഓയില്‍
തയ്യാറാക്കുന്ന വിധം
പച്ചക്കറികള്‍ ചെറുതായി നുറുക്കുക.നൂഡില്‍സ് അല്പനേരം വെള്ളത്തിലിട്ടു വച്ച് പിന്നീട് വെള്ളം നല്ലപോലെ കുടഞ്ഞുകളഞ്ഞ് എടുക്കുക. വെള്ളം മുഴുവനായും കളയണം.
ഒരു പാനില്‍ എണ്ണ ചൂടാക്കുക. ഇതിലേയ്ക്കു നൂഡില്‍സ് ഇട്ട് പതുക്കെ ഫ്രൈ ചെയ്യുക. ഇതു മാറ്റി വയ്ക്കുക. സോസുണ്ടാക്കാന്‍ ഒരു പാനില്‍ ഒരു ടേബിള്‍ സ്പൂണ്‍ എണ്ണയൊഴിയ്ക്കുക. ഇതിലേയ്ക്ക് വെളുത്തുള്ളി അരിഞ്ഞത്, പച്ചമുളക്, ക്യാപ്സിക്കം, ലെറ്റൂസ്, ക്യാരറ്റ്, സവാള, തക്കാളി എന്നിവ ചേര്‍ത്തിളക്കുക.
ഇതിലേയ്ക്കു സോസുകളും വിനെഗറും കുരുമുളകുപൊടിയും ചേര്‍ത്തിളക്കുക. ഇത് ചൂടായിക്കഴിയുമ്പോള്‍ വാങ്ങി വയ്ക്കുക.സോസിലേയ്ക്ക് ഫ്രൈ ചെയ്തു വച്ചിരിയ്ക്കുന്ന ചോപ്സി ഇട്ടിളക്കി കഴിയ്ക്കാം