12 December, 2020
തമ്പിട്ടു

ചേരുവകൾ
ഗോതമ്പു പൊടി-1 കപ്പ്
ശര്‍ക്കര പൊടിച്ചത്-1 കപ്പ്
നെയ്യ്-മുക്കാല്‍ കപ്പ്
വെള്ളം
തയ്യാറാക്കുന്ന വിധം
ഒരു പാന്‍ ചൂടാക്കി ഇതില്‍ രണ്ടു ടേബിള്‍ സ്പൂണ്‍ നെയ്യൊഴിയ്ക്കുക.ഇത് ചൂടായാല്‍ ഗോതമ്പു പൊടി ചേര്‍ത്തിളക്കണം.മറ്റൊരു പാത്രത്തില്‍ ഒന്നര കപ്പ് വെള്ളത്തില്‍ ശര്‍ക്കര ചേര്‍ത്തുരുക്കുക. ഇത് അധികം കട്ടിയാകാതെ ശര്‍ക്കരപ്പാനി പരുവത്തിലാകണം. ഇത് ചൂടാറുമ്പോള്‍ അരിച്ചെടുക്കുക.
ശര്‍ക്കരപ്പാനിയില്‍ ഗോതമ്പുപൊടി ചേര്‍ത്തിളക്കുക. ഇത് നല്ലപോലെ അടുപ്പത്തു വച്ച് ഇളക്കുക. മിശ്രിതം കട്ടിയാകണം.ഇത് വാങ്ങി വച്ച് തണുത്തു കഴിയുമ്പോള്‍ കൈകള്‍ കൊണ്ട് ഉരുട്ടിയെടുക്കണം.തമ്പിട്ടു തയ്യാര്‍