12 December, 2020
ഉണക്കലരി ബദാം പായസം

ആവശ്യമുള്ള സാധനങ്ങള്‍
ഉണക്കലരി- അരക്കിലോഗ്രാം
ശര്‍ക്കര- ഒരു കിലോഗ്രാം
തേങ്ങ- മൂന്ന് എണ്ണം
ബദാം-200 ഗ്രാം
കശുവണ്ടിപ്പരിപ്പ്- 100 ഗ്രാം
ഉണക്കമുന്തിരി- 100ഗ്രാം
ഏലയ്ക്ക- 5 എണ്ണം
നെയ്യ്-3 ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
ഉണക്കലരിയും ബദാമും കഴുകിയെടുത്ത് നല്ല പോലെ കുക്കറില്‍ വേവിച്ചെടുക്കുക. ശര്‍ക്കര ഉരുക്കി അരിച്ചു മാറ്റി വെയ്ക്കണം. തേങ്ങ പിഴിഞ്ഞ് ഒന്നാം പാലും രണ്ടാം പാലും വേറെ വേറെ എടുക്കുക.
ഉരുളി അടുപ്പില്‍ വെച്ച് നല്ല പോലെ ചൂടായതിനു ശേഷം നെയ്യ് ഒഴിച്ച് വേവിച്ച ഉണക്കലരിചോറ് ഇതിലേക്കിടുക. തുടര്‍ന്ന് ശര്‍ക്കര പാനി ഒഴിച്ച് ഇളക്കി യോജിപ്പിക്കുക. പിന്നെ രണ്ടാം പാല് ഒഴിച്ച് വെള്ളം വറ്റിയ്ക്കുക.
തീ കുറച്ചതിനു ശേഷം ഒന്നാം പാല് ചേര്‍ത്ത് തിളക്കുന്നത് വരെ ഇളക്കി മാറ്റി വെയ്ക്കുക. പിന്നീട് ഇതിലേക്ക് നെയ്യില്‍ വറുത്തെടുത്ത അണ്ടിപ്പരിപ്പും മുന്തിരിയും ചേര്‍ത്ത് അവസാനമായി ഏലക്കയും ചേര്‍ത്താല്‍ രുചികരമായ ഉണക്കലരി ബദാം പായസം റെഡി.