"> തരിഗോതമ്പു പായസം | Malayali Kitchen
HomeRecipes തരിഗോതമ്പു പായസം

തരിഗോതമ്പു പായസം

Posted in : Recipes on by : Sukanya Suresh

 

ചേരുവകൾ

തരിഗോതമ്പ്‌-കാല്‍കിലോ

ശര്‍ക്കര-അരക്കിലോ

തേങ്ങയുടെ ഒന്നാംപാല്‍-1 കപ്പ്‌

രണ്ടാംപാല്‍-1 കപ്പ്‌

നെയ്യ്‌

ഏലയ്‌ക്കാ പൊടിച്ചത്‌

കശുവണ്ടിപ്പരിപ്പ്‌

ഉണക്കമുന്തിരി

തയ്യാറാക്കുന്ന വിധം

ഗോതമ്പ്‌ നെയ്യില്‍ അല്‍പം വറക്കുക. ഇത്‌ പിന്നീട്‌ വെള്ളം ചേര്‍ത്തു വേവിയ്‌ക്കണം.ശര്‍ക്കരയില്‍ വെള്ളമൊഴിച്ചു തിളപ്പിച്ച്‌ ഇത്‌ അരച്ചെടുക്കുക.ഈ ശര്‍ക്കരപ്പാനി വെന്ത ഗോതമ്പില്‍ ചേര്‍ത്തിളക്കുക. ഇതിലേയ്‌ക്കു രണ്ടാംപാല്‍ ചേര്‍ത്തിളക്കണം.

ഇത്‌ തിളച്ച്‌ അല്‍പം വറ്റുമ്പോള്‍ ഒന്നാം പാല്‍ ചേര്‍ത്ത്‌ ഇളക്കുക. തിളച്ചു വരുമ്പോഴേയ്‌ക്കും വാങ്ങി വയ്‌ക്കാം. ഏലയ്‌ക്കാപൊടിച്ചതും ഉണക്കമുന്തിരി, കശുവണ്ടിപ്പരിപ്പ്‌ എന്നിവ നെയ്യില്‍ മൂപ്പിച്ചതും ചേര്‍ത്ത്‌ പായസത്തില്‍ ചേര്‍ത്തിളക്കാം

Leave a Reply

Your email address will not be published. Required fields are marked *