"> ചോക്കലേറ്റ് ബർഫി | Malayali Kitchen
HomeRecipes ചോക്കലേറ്റ് ബർഫി

ചോക്കലേറ്റ് ബർഫി

Posted in : Recipes on by : Sukanya Suresh

ചേരുവകൾ

ഉപ്പില്ലാത്ത ഉരുകിയ ബട്ടർ – 55 ഗ്രാം

പൊടിച്ച പഞ്ചസാര – 25 ഗ്രാം

പൊടിച്ച ബിസ്ക്കറ്റ് – 15

ഉപ്പ് – ഒരു നുള്ള്

കണ്ടൻസ്ഡ് മിൽക്ക് – 125 മില്ലി

ഉണങ്ങിയ തേങ്ങ – 40 ഗ്രാം

ചോക്കലേറ്റ് ചിപ്സ് – 125 ഗ്രാം

നട്ട്സ് അറിഞ്ഞത് – 50 ഗ്രാം

ചെയ്യേണ്ട വിധം

ബർഫി ഉണ്ടാക്കുന്നതിനു മുൻപ് ഒരു ബൗളിൽ പൊടിച്ച ബിസ്ക്കറ്റും ,പഞ്ചസാരയും ,ഉപ്പുമായി ചേർത്ത് വയ്ക്കുക . .ഈ സമയത്തു ഓവൻ 180 ഡിഗ്രി സെൽഷ്യത്തിൽ ചൂടാക്കി വയ്ക്കുക . ഒരു ബൗളിൽ ഉരുകിയ ബട്ടർ എടുക്കുക . ഇതിലേക്ക് ബിസ്ക്കറ്റ് മിശ്രിതം ഇട്ടു ബട്ടറിൽ നന്നായി ഇളക്കുക. ബേക്കിങ് ട്രേ യിലേക്ക് ഇത് ഒഴിക്കുക .

അതിനെ നന്നായി പരത്തുക .ഇതിനു മുകളിലേക്ക് തേങ്ങ വിതറുക .തേങ്ങയുടെ ഒരു പാളി തീർക്കുക . ഇതിനു മുകളിലേക്ക് ചോക്കലേറ്റ് ചിപ്സ് വിതറുക. അതിനും മുകളിൽ കണ്ടെൻസ് മിൽക്ക് ഒഴിക്കുക . അവസാനമായി നട്ട് സ് വിതറുക . 20 – 30 മിനിറ്റ് ബേക്ക് ചെയ്ത ശേഷം ബർഫിയുടെ ആകൃതിയിൽ മുറിക്കുക . നിങ്ങളുടെ ചോക്കലേറ്റ് ബർഫി തയ്യാറായിക്കഴിഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *