12 December, 2020
മാംഗോ ഓട്സ് പുഡിംഗ്

ചേരുവകൾ
ഓട്സ്-1 കപ്പ്
മാങ്ങ-1
ബട്ടര്‍-50 ഗ്രാം
കാസ്റ്റര്‍ ഷുഗര്‍-അരക്കപ്പ്
ബേക്കിംഗ് പൗഡര്‍-അര ടീസ്പൂണ്‍
ബ്രെഡ് ക്രംമ്പ്സ്-അര കപ്പ്
വാനില എസന്‍സ്-1 ടീസ്പൂണ്‍
ബ്രൗണ്‍ ഷുഗര്‍-1 ടീസ്പൂണ്‍
മാങ്ങ തൊലി കളഞ്ഞ് വെള്ളം ചേര്‍ക്കാതെ ജ്യൂസാക്കി കട്ടിയില്‍ അടിച്ചെടുക്കുക.ഓട്സ് മൂന്നു മിനിറ്റ് റോസ്റ്റ് ചെയ്യണം.ബട്ടറില്‍ പഞ്ചസാര ചേര്‍ത്ത് നല്ലപോലെ കൂട്ടിയിളക്കുക.ഇതില്‍ വാനില എസന്‍സ് ചേര്‍ത്ത് വീണ്ടും നല്ലപോലെ അടിയ്ക്കണം.ഇതില്‍ മാങ്ങ അടിച്ചെടുത്തതു ചേര്‍ത്ത് വീണ്ടും നല്ലപോലെ ഇളക്കിച്ചേര്‍ക്കുക.
ഇതിലേയ്ക്ക് ഓട്സ് ചേര്‍ത്തു വീണ്ടു നല്ലപോലെ അടിച്ചു ചേര്‍ക്കുക.ബേക്കിംഗ് പൗഡര്‍ ചേര്‍ത്തിളക്കുക.
ഇതില്‍ ബ്രെഡ് ക്രംമ്പ്സ് ചേര്‍ത്ത് വീണ്ടും ഇളക്കണം.ഈ കൂട്ട് നല്ലപോലെ ഇളക്കിച്ചേര്‍ക്കുക.
ഒരു മൈക്രോവേവ് പാത്രത്തില്‍ അല്പം ബട്ടര്‍ പുരട്ടുക. ഇതിനു മീതേ 1 ടീസ്പൂണ്‍ ബ്രൗണ്‍ ഷുഗര്‍ വിതറുക. ഇതിനു മുകളില്‍ മിശ്രിതമൊഴിച്ച് 4 മിനിറ്റു നേരം മൈക്രോവേവ് ചെയ്യുക.ഇത് പുറത്തെടുത്ത് അഞ്ചു മിനിറ്റിനു ശേഷം ചൂടോടെയോ ഫ്രിഡ്ജില്‍ വച്ചു തണുപ്പിച്ചോ കഴിയ്ക്കാം.