"> കരാമല്‍ കസ്റ്റാര്‍ഡ് | Malayali Kitchen
HomeRecipes കരാമല്‍ കസ്റ്റാര്‍ഡ്

കരാമല്‍ കസ്റ്റാര്‍ഡ്

Posted in : Recipes on by : Sukanya Suresh

 

ചേരുവകൾ

പാല്‍-രണ്ടര കപ്പ്

കസ്റ്റാര്‍ഡ് പൗഡര്‍-3 ടീസ്പൂണ്‍

പഞ്ചസാര-കാല്‍ കപ്പ്

വാനില എസന്‍സ്-അര ടീസ്പൂണ്‍

പഞ്ചസാര-2 ടേബിള്‍ സ്പൂണ്‍ (കരാമലൈസിംഗ് ചെയ്യാന്‍)

തയ്യാറാക്കുന്ന വിധം

ഒരു പുഡിംഗ് ബൗളില്‍ 2 ടേബിള്‍ സ്പൂണ്‍ പഞ്ചസാര ചേര്‍ക്കുക. ഇതില്‍ ഒരു ടീസ്പൂണ്‍ വെള്ളം ചേര്‍ക്കണം. ഇത് നല്ലപോലെ അടുപ്പില്‍ വച്ചിളക്കുക. ബ്രൗണ്‍ നിറമാകുന്നതു വരെ ഇളക്കണം.

ഇത് പാത്രം വട്ടത്തില്‍ കറക്കി പാത്രത്തിനടിയില്‍ പരത്തുക.അര കപ്പ് തണുത്ത പാല്‍ എടുക്കുക. ഇതില്‍ കസ്റ്റാര്‍ഡ് പൗഡര്‍ ചേര്‍ത്തിളക്കുക.

ബാക്കി പാലില്‍ കാല്‍ കപ്പ് പഞ്ചസാര ചേര്‍ത്തിളക്കി തിളപ്പിയ്ക്കുക. ഇത് തിളച്ചു വരുമ്പോള്‍ ക്‌സറ്റാര്‍ഡ് പൗഡര്‍ ചേര്‍ത്തിളക്കുക. ഇത് കട്ടിയാകാതെ ഇളക്കിക്കൊണ്ടിരിയ്ക്കണം.ഇതിലേയ്ക്ക് വാനില എസന്‍സ് ചേര്‍ക്കണം.

ഇത് കരാമലൈസ് ചെയ്ത ബൗളിനു മുകളില്‍ ഒഴിയ്ക്കുക.ഇത് റെഫ്രിജറേറ്ററില്‍ വച്ചു തണുപ്പിയ്ക്കണം.എടുക്കുന്നതിനു മുന്‍പ് കത്തി കൊണ്ട് ബൗളിന്റെ വശങ്ങളില്‍ നിന്നും കസ്റ്റാര്‍ഡ് വേര്‍പെടുത്തുക

Leave a Reply

Your email address will not be published. Required fields are marked *