"> ക്രീമീ പൊട്ടെറ്റോ സാലഡ് | Malayali Kitchen
HomeRecipes ക്രീമീ പൊട്ടെറ്റോ സാലഡ്

ക്രീമീ പൊട്ടെറ്റോ സാലഡ്

Posted in : Recipes on by : Sukanya Suresh

ചേരുവകൾ

ഉരുളക്കിഴങ്ങ് – ആറെണ്ണം
മയണൈസ്- അര കപ്പ്
സിഡർ വിനെ​ഗർ- 1 ടേബിൾ സ്പൂൺ
യെല്ലോ മസ്റ്റാർഡ്- 1 ടേബൾ സ്പൂൺ
ഉപ്പ്- ആവശ്യത്തിന്
കുരുമുളകുപൊടി- കാൽ ടീസ്പൂൺ
സെലറി കഷ്ണങ്ങളാക്കിയത്- 1 കപ്പ്
ഉള്ളി കഷ്ണങ്ങളാക്കിയത്- അരകപ്പ്
പുഴുങ്ങിയ മുട്ട കഷ്ണങ്ങളാക്കിയത്- 4 എണ്ണം

തയ്യാറാക്കുന്നവിധം

ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് ഉരുളക്കിഴങ്ങ് വേവിക്കുക. വെന്തതിനു ശേഷം വെള്ളം വാർത്തെടുത്ത് തണുക്കാൻ വെക്കാം. ഇതിനു ശേഷം ഉരുളക്കിഴങ്ങ് ചെറിയ കഷ്ണങ്ങളാക്കുക. ഇനി മയണൈസും വിനാ​ഗിരിയും യെല്ലോ മസ്റ്റാർഡും ഉപ്പും കുരുമുളകുപൊടിയും നന്നായി മിക്സ് ചെയ്യുക. ഇതിലേക്ക് ഉരുളക്കിഴങ്ങും സെലറിയും ഉള്ളിയും ചേർത്ത് ഇളക്കുക. ഇനി കഷ്ണങ്ങളാക്കിയ മുട്ട ചേർത്ത് ഇളക്കുക. ഫ്രിഡ്ജിൽ വച്ച് നന്നായി തണുപ്പിച്ച് ഉപയോ​ഗിക്കാം

Leave a Reply

Your email address will not be published. Required fields are marked *