"> ചോക്ലേറ്റ് സ്വിസ്സ് റോൾ | Malayali Kitchen
HomeRecipes ചോക്ലേറ്റ് സ്വിസ്സ് റോൾ

ചോക്ലേറ്റ് സ്വിസ്സ് റോൾ

Posted in : Recipes on by : Sukanya Suresh

 

ചേരുവകൾ:

മൈദ – 1/2 കപ്പ്‌
കൊക്കോ പൗഡർ – 1/4 കപ്പ്‌ + 1 ടീസ്പൂൺ
ബേക്കിങ് പൗഡർ – 1/2 ടീസ്പൂൺ
വാനില എസൻസ് – 1/2 ടീസ്പൂൺ
വെജിറ്റബിൾ ഓയിൽ – 1 ടേബിൾസ്പൂൺ
മുട്ട – 4
പഞ്ചസാര പൊടിച്ചത് – 3/4 കപ്പ്‌
ബട്ടർ ക്രീം ഫില്ലിങ്ങിനു വേണ്ട ചേരുവകൾ :
ഉപ്പില്ലാത്ത ബട്ടർ – 1/2 കപ്പ്‌
പഞ്ചസാരപൊടിച്ചത് – 1 1/2 കപ്പ്

തയാറാക്കുന്ന വിധം

• ഒരു ബൗളിൽ മൈദയും കൊക്കോ പൗഡറും ബേക്കിങ് പൗഡറും കൂടി നന്നായി അരിച്ച് യോജിപ്പിച്ചു മാറ്റി വയ്ക്കുക.

• വേറൊരു ബൗളിൽ മുട്ടയുടെ വെള്ളയും പഞ്ചസാര പൊടിയും ചേർത്ത് നന്നായി പതച്ച് എടുക്കുക. ഇതിൽ മുട്ടയുടെ മഞ്ഞയും വാനില എസൻസും വെജിറ്റബിൾ ഓയിലും കൂടി അടിക്കുക.

• ഇതിലോട്ട് തയാറാക്കി വച്ചിരിക്കുന്ന മൈദയുടെ മിശ്രിതം ചേർത്ത് യോജിപ്പിക്കുക.

• ബട്ടർ പേപ്പർ വെച്ച് മൈദ തടവിയ 12×14 ഇഞ്ച് ട്രേയിൽ തയാറാക്കി വച്ചിരിക്കുന്ന മിശ്രിതം ഒഴിച്ച് ഒരേപോലെ പരത്തി കൊടുക്കുക.

• പ്രീ ഹീറ്റ് ചെയ്ത അവ്നിൽ 180° 15 – 20 മിനിറ്റ് ബേക്ക് ചെയ്ത് എടുക്കുക.

• ബട്ടർക്രീം ഉണ്ടാക്കാൻ ഒരു ബൗളിൽ ബട്ടറും പഞ്ചസാര പൊടിയും നന്നായി അടിച്ച് എടുക്കുക.

• കേക്ക് തയാറായ ശേഷം രണ്ട് ബട്ടർ പേപ്പർ എടുത്ത് മുകളിലായി പഞ്ചസാര പൊടി വിതറി കൊടുക്കുക. ഇതിൽ തയാറാക്കിയ കേക്ക് കമഴ്ത്തി ഇടുക. വീണ്ടും അടുത്ത ബട്ടർ പേപ്പറിൽ കമഴ്ത്തുക.

• തയാറാക്കിയ ബട്ടർക്രീം മുകളിലായി നന്നായി എല്ലായിടത്തും പുരട്ടുക.

• ഇത് ഇനി ബട്ടർ പേപ്പർ ഉപയോഗിച്ച് ഉരുട്ടി എടുക്കുക.

• ഉരുട്ടി എടുത്ത ഈ കേക്ക് 30 മിനിറ്റ് തണുക്കാൻ വച്ച ശേഷം മുറിച്ച് എടുക്കാവുന്നതാണ്

Leave a Reply

Your email address will not be published. Required fields are marked *