"> ഹെൽത്തി കറുത്ത ഹൽവ | Malayali Kitchen
HomeRecipes ഹെൽത്തി കറുത്ത ഹൽവ

ഹെൽത്തി കറുത്ത ഹൽവ

Posted in : Recipes on by : Sukanya Suresh

ചേരുവകൾ

നുറുക്ക് ഗോതമ്പ് – 1 കപ്പ്
ശർക്കര – 400 ഗ്രാം
വെള്ളം – 1 1/2 കപ്പ്
തേങ്ങാപ്പാൽ – 1 കപ്പ്
നെയ്യ് – 6 സ്പൂൺ
ഏലയ്ക്കാപ്പൊടി – 1/2 ടീസ്പൂൺ
ഉപ്പ് – 1/4 ടീസ്പൂൺ
നട്സ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

നുറുക്ക് ഗോതമ്പ് നന്നായി കഴുകി ഒരു മണിക്കൂറെങ്കിലും വെള്ളത്തിൽ കുതിർത്തു വയ്ക്കുക. ഇതിലേക്ക് അരക്കപ്പ് വെള്ളം ചേർത്ത് നന്നായി അരയ്ക്കുക. അരിപ്പയിലൂടെ അരിച്ചു പാലെടുക്കുക. ഇതിലേക്ക് ശർക്കര ഒരു കപ്പ് വെള്ളത്തിൽ പാനിയാക്കിയതും തേങ്ങാപ്പാലും ചേർത്ത ശേഷം അടികട്ടിയുള്ള പാത്രത്തിൽ ചെറിയ തീയിൽ ഇളക്കി വേവിക്കുക. കട്ടി ആയാൽ തീ മീഡിയത്തിൽ‍ വെച്ച് രണ്ട്‌ സ്പൂൺ നെയ്യ് ചേർത്ത് ഇളക്കുക. നന്നായി മിക്‌സായാൽ വീണ്ടും രണ്ട്‌ സ്പൂൺ നെയ്യ് ചേർക്കുക. അങ്ങനെ നെയ്യ് മുഴുവൻ ചേർത്തതിന് ശേഷം മൊരിഞ്ഞ പാകം ആകുമ്പോൾ ഏലക്കാപൊടിയും ഉപ്പും നട്ട്സും ചേർത്ത് ഇളക്കുക. നെയ്യ് തടവിയ പാത്രത്തിൽ അണ്ടിപ്പരിപ്പും വെളുത്ത എള്ളും ഇട്ട് അതിനു മുകളിൽ ഹൽവയുടെ കൂട്ട് ഒഴിച്ചു നിരപ്പാക്കി കൊടുക്കുക. തണുഞ്ഞ ശേഷം മറിച്ചിട്ട് മുറിച്ചു വിളമ്പാം

Leave a Reply

Your email address will not be published. Required fields are marked *