"> മിച്ചം വരുന്ന ചോറു കൊണ്ട് രുചികരമായ നാലുമണി പലഹാരം ! | Malayali Kitchen
HomeRecipes മിച്ചം വരുന്ന ചോറു കൊണ്ട് രുചികരമായ നാലുമണി പലഹാരം !

മിച്ചം വരുന്ന ചോറു കൊണ്ട് രുചികരമായ നാലുമണി പലഹാരം !

Posted in : Recipes on by : Sukanya Suresh

ചേരുവകൾ :

• ചോറ് -1 കപ്പ്
• റവ – ¼ കപ്പ്
• മൈദ – ¼ കപ്പ്
• ആട്ട – 1/2 കപ്പ്
• പച്ച മുളക് അരിഞ്ഞത് – 2 എണ്ണം
• ഉള്ളി അരിഞ്ഞത് – 1/3 കപ്പ്
• മല്ലിയില -¼ കപ്പ്
• ഉപ്പ് – ½ ടീ സ്പൂൺ
• തൈര് – 1 ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം

• ഒരു മിക്സിയുടെ ജാറിൽ ചോറും കുറച്ചു വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കുക. ശേഷം ഒരു പാത്രത്തിലോട്ട് മാറ്റാം .
• ശേഷം അതിലേക്ക് റവ, മൈദ,ആട്ട,പച്ചമുളക്,ഉള്ളി,മല്ലിയില,ഉപ്പ്,തൈര്,ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.ശേഷം കുറച്ചു വെള്ളവും ചേർത്ത് കുഴച്ചെടുക്കുക .
(ചപ്പാത്തി മാവ് പരിവത്തിലാണ്കുഴച്ചെടുക്കേണ്ടത്.)
• ഇനി അതിൽ നിന്നും ഓരോ ഉരുളകൾ എടുത്ത് നിങ്ങൾക്ക് ഇഷ്ടമുള്ള രൂപത്തിൽ തയാറാക്കാം .ശേഷം ഫ്രൈ ചെയ്തെടുക്കാം .

Leave a Reply

Your email address will not be published. Required fields are marked *