"> ആത്തച്ചക്ക ഉണ്ണിയപ്പം | Malayali Kitchen
HomeRecipes ആത്തച്ചക്ക ഉണ്ണിയപ്പം

ആത്തച്ചക്ക ഉണ്ണിയപ്പം

Posted in : Recipes on by : Sukanya Suresh

 

ചേരുവകൾ:

A
1. ആത്തച്ചക്ക കുരുകളഞ്ഞത് ഒരു കപ്പ്
2. അരിപ്പൊടി ഒരു കപ്പ്
3. ഗോതമ്പ്പൊടി അരക്കപ്പ്
4. പഞ്ചസാര 4 ടേബിൾസ്പൂൺ
5. ഏലക്ക 3 എണ്ണം
6. സോഡാപ്പൊടി ഒരുനുള്ള്
7. ഉപ്പ് കാൽടീസ്പൂൺ

B
8. വെള്ളം ഒന്നരക്കപ്പ്
9. റവ 3 ടേബിൾസ്പൂൺ
10. നിലക്കടല വറുത്തത് 3 ടേബിൾസ്പൂൺ
11. വെളിച്ചെണ്ണ ആവശ്യത്തിന്.

തയാറാക്കുന്ന വിധം:

മിക്സിയുടെ ജാറിൽ രണ്ടാമത്തെ (B) ചേരുവകളും വെള്ളവും ചേർത്തു നന്നായി അരച്ചെടുക്കുക. ഈ കൂട്ട് ഒരു പാത്രത്തിലേക്കു മാറ്റിയ ശേഷം ആത്തച്ചക്കയും റവയും നിലക്കടലയും ചേർത്തു യോജിപ്പിക്കുക. ഉണ്ണിയപ്പച്ചട്ടി ചൂടാക്കി പാകത്തിനു വെളിച്ചെണ്ണ ഒഴിച്ച് നന്നായി ചൂടാകുമ്പോൾ തയാറാക്കിയ മിശ്രിതം ഓരോ സ്പൂൺ വീതം ഒഴിച്ച് ആത്തച്ചക്ക ഉണ്ണിയപ്പം പാകത്തിനു മൊരിച്ചെടുക്കാം.

Leave a Reply

Your email address will not be published. Required fields are marked *