"> ക്രഞ്ചി കോളിഫ്ലവർ ഫ്രൈ | Malayali Kitchen
HomeRecipes ക്രഞ്ചി കോളിഫ്ലവർ ഫ്രൈ

ക്രഞ്ചി കോളിഫ്ലവർ ഫ്രൈ

Posted in : Recipes on by : Sukanya Suresh

ചേരുവകൾ

കോളിഫ്ലവർ – 1
മഞ്ഞൾപ്പൊടി- 1/4 ടീസ്പൂൺ
ഉപ്പ്
കോൺഫ്ളവർ – 2 ടേബിൾസ്പൂൺ + 2 ടേബിൾസ്പൂൺ
മൈദ – 2 ടേബിൾസ്പൂൺ + 4 ടേബിൾസ്പൂൺ
മല്ലിപ്പൊടി – 1/2 ടീസ്പൂൺ
തൈര് – 3/4 കപ്പ്‌
ഗരം മസാല – 1/4 ടീസ്പൂൺ
ഓട്സ്
മുളകുപൊടി – 11/2 ടീസ്പൂൺ
എണ്ണ
കുരുമുളകു പൊടി – 1/4 ടീസ്പൂൺ

തയാറാക്കുന്ന വിധം

ആദ്യം കോളിഫ്ലവർ ഓരോ ഇതളായി അടർത്തി എടുത്ത് കഴുകി വൃത്തിയാക്കി വെള്ളവും മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് 10 മിനിറ്റ് തിളപ്പിക്കണം. അതിന് ശേഷം വെള്ളം പൂർണമായും കളഞ്ഞു തണുക്കാൻ വയ്ക്കണം.

ഒരു ബൗളിൽ 2 ടേബിൾസ്പൂൺ കോൺഫ്ലോർ , 2 ടേബിൾസ്പൂൺ മൈദ, ഗരം മസാല, മുളകുപൊടി, മല്ലിപ്പൊടി, കുരുമുളക് പൊടി എല്ലാം ചേർത്ത് യോജിപ്പിക്കുക. ഇതിലേക്ക് കോളിഫ്ലവർ ചേർത്ത് യോജിപ്പിച്ച് വയ്ക്കണം.
ശേഷം തൈര്, ബാക്കി കോൺഫ്ലോർ, മൈദ, ഉപ്പ് എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ച് ഓരോ കോളിഫ്ലവർ കഷ്ണവും അതിൽ മുക്കി ഓട്സിൽ പൊതിഞ്ഞു ലോ ഫ്ലയിമിൽ എണ്ണയിൽ വറുത്തെടുക്കാം.

Leave a Reply

Your email address will not be published. Required fields are marked *