13 December, 2020
വെർമിസെല്ലികൊണ്ട് ആവിപറക്കുന്ന പുട്ട്

ചേരുവകൾ
സേമിയ
കാരറ്റ്
നാളികേരം ചിരകിയത്
തയാറാക്കുന്ന വിധം
ആവശ്യത്തിന് ഉപ്പ് ഇട്ട് തിളപ്പിച്ച് ആറിയ വെള്ളത്തിൽ സേമിയ ഒരു മിനിറ്റ് കുതിർത്ത് വയ്ക്കുക.
ഒരു മിനിറ്റിന് ശേഷം സേമിയ വെള്ളത്തിൽ നിന്നും എടുത്ത് വെള്ളം തോരാൻ വയ്ക്കുക
ഒരു പുട്ടുകുറ്റിയിൽ തേങ്ങയും കാരറ്റും സേമിയയും ഇടവിട്ട് നിറയ്ക്കുക.
മൂന്ന് മിനിറ്റ് ആവിയിൽ വേവിക്കുക, രുചിയുള്ള പുട്ട് തയാർ.