"> പായസം പാൻകേക്ക് | Malayali Kitchen
HomeRecipes പായസം പാൻകേക്ക്

പായസം പാൻകേക്ക്

Posted in : Recipes on by : Sukanya Suresh

 

ചേരുവകൾ

പാൽ – 2 1/2 കപ്പ്
വെർമിസെല്ലി – 1/2 കപ്പ്
ഏലയ്ക്കാപ്പൊടി – 1/4 ടീസ്പൂൺ
ബദാം പൊടിച്ചത് – 1/2 ടീസ്പൂൺ
മൈദ / ഗോതമ്പ്പൊടി – 1 കപ്പ്
പഞ്ചസാര – മധുരത്തിന് അനുസരിച്ച്
കശുവണ്ടിപരിപ്പ് – 6 എണ്ണം
ഉണക്കമുന്തിരി – 6 എണ്ണം
വറുത്തെടുത്ത വെർമിസെല്ലി – 4 സ്പൂൺ
ഉപ്പ് – 1/4 ടീസ്പൂൺ
ചൂട് പാൽ – 2 കപ്പ്

തയാറാക്കുന്ന വിധം

1. ഒരു പാൻ ചൂടാക്കി പാൽ തിളച്ച് വരുമ്പോൾ വെർമിസെല്ലി ചേർത്ത് വേവിച്ച് എടുക്കാം. ഇതിലേക്ക് ആവശ്യത്തിന് പഞ്ചസാരയും ഏലയ്ക്കാപ്പൊടി, ബദാം പൊടിച്ചത് എന്നിവ ചേർത്ത് കുറുക്കി എടുക്കാം. കുറികിയ ശേഷം തീയിൽ നിന്നും മാറ്റിവയ്ക്കാം.

2. കശുവണ്ടിപരിപ്പും ഉണക്കമുന്തിരിയും നെയ്യിൽ വറുത്ത് കോരി വയ്ക്കാം.
പാൻ കേക്ക് തയാറാക്കാൻ
മൈദ അല്ലെങ്കിൽ ഗോതമ്പ് പൊടി ഒരു നുള്ള് ഉപ്പും 2 സ്പൂൺ പഞ്ചസാരയും പാലും ചേർത്ത് ദോശമാവിന്റെ അയവിൽ മാവ് തയാറാക്കുക.
ഫ്രൈയിങ് പാനിൽ മാവ് ഒഴിച്ച് അതിന് മുകളിൽ വെർമിസെല്ലി കൂട്ടും അതിനുമുകളിൽ വീണ്ടും ഒരു സ്പൂൺ മാവും ഒഴിക്കാം. അതിനു മുകളിൽ കശുവണ്ടിപരിപ്പും ഉണക്കമുന്തിരിയും നിരത്തി ഒരു മിനിറ്റ് അടച്ച് വച്ച് വേവിക്കാം. മറിച്ച് ഇട്ട് വേവിക്കേണ്ട ആവശ്യമില്ല. റോസ്റ്റ് ചെയ്ത് വെർമിസെല്ലി കൊണ്ട് അലങ്കരിച്ച് കഴിക്കാം. പാൽ ഒഴിച്ചും ഇത് കഴിക്കാം

Leave a Reply

Your email address will not be published. Required fields are marked *