14 December, 2020
ബദാം ഫിര്‍ണി

ചേരുവകൾ
പാല്-3 കപ്പ്
ബദാം-15
ശര്‍ക്കര പൊടി-4 ടേബിള്‍ സ്പൂണ്‍
അരി-കാല് കപ്പ്
ഏലയ്ക്കാപ്പൊടി-അര ടീസ്പൂണ്‍
പനിനീര്-1 ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
അരി വെള്ളത്തിലിട്ടു കുതിര്‍ത്തെടുക്കുക. ഇത് വെള്ളം കളഞ്ഞ് നല്ലപോലെ അരച്ചെടുക്കണം.ബദാം പൊടിയ്ക്കുക.ചുവടു കട്ടിയുള്ള ഒരു പാനില്‍ പാല് വച്ചു തിളപ്പിയ്ക്കുക. ഇതിലേയ്ക്ക് അരച്ച അരി ചേര്‍ത്തിളക്കണം. നല്ലപോലെ ഇളക്കിക്കൊണ്ടിരിയ്ക്കുക. മിശ്രിതം കട്ടിയാകുന്നതു വരെ ഇളക്കണം.
ഇതിലേയ്ക്ക് ഏലയ്ക്കാപ്പൊടി, പൊടിച്ച ശര്‍ക്കര എന്നിവ ചേര്‍ത്തിളക്കണം. ഇത് വീണ്ടു കുറഞ്ഞ ചൂടില്‍ വച്ച് 5 മിനിറ്റു കൂടി ഇളക്കുക.ഇതിലേയക്ക് പൊടിച്ച ബദാം ചേര്‍്ക്കാം. വാങ്ങി വച്ച ശേഷം ചൂടാറുമ്പോള്‍ ഫ്രിഡ്ജില്‍ വച്ചു തണുപ്പിച്ച് ഉപയോഗിയ്ക്കാം. ഫ്രീസറില്‍ വയ്ക്കരുത്.