14 December, 2020
കണ്ടെന്സ്ഡ് മില്‍ക് കസ്റ്റാര്ഡ

ചേരുവകൾ
പാല്-4 കപ്പ്
കണ്ടെന്സ്ഡ് മില്‍ക്-അര ടിന്
വാനില എസന്‍സ്-അല്പം
മുട്ട-2
കറുവാപ്പട്ട പൊടിച്ചത്-അര ടീസ്പൂണ്‍
കസ്റ്റാര്‍ഡ് പൗഡര്‍-1 ടീസ്പൂണ്‍
ഗ്രേറ്റഡ് ചോക്ലേറ്റ്-അര കപ്പ്
തയ്യാറാക്കുന്ന വിധം
ചുവടു കട്ടിയുള്ള ഒരു പാത്രത്തില്‍ പാല് തിളപ്പിയ്ക്കുക. പാല് 10 മിനിറ്റു തിളച്ചു കഴിയുമ്പോള്‍ ഇതിലേയ്ക്ക് കണ്ടെന്സ്ഡ് മില്‍ക് ഒഴിയ്ക്കുക. ഇത് നല്ലപോലെ ഇളക്കിക്കൊണ്ടിരിയ്ക്കുക.കസ്റ്റാര്‍ഡ് പൗഡര്‍, വാനില എസന്‍സ്, മുട്ട എന്നിവ ഒന്നിച്ച് ഇളക്കുക. നല്ലപോലെ ഇത് കൂട്ടിക്കലര്‍ത്തണം.
ഈ കൂട്ട് തിളച്ചു കൊണ്ടിരിയ്ക്കുന്ന പാലിലേയ്ക്ക് ഒഴിച്ചിളക്കണം. ഇത് കുറഞ്ഞ തീയില്‍ വച്ച് ഇളക്കണം. കറുവാപ്പട്ട പൊടി ഇതിലേയ്ക്കിട്ട് ഇളക്കി വാങ്ങുക.തണുപ്പിച്ച് ഉപയോഗിയ്ക്കാം