14 December, 2020
ചോക്കലേറ്റ് കുള്‍ഫി

ചേരുവകൾ
പാല്-2 കപ്പ്
പാല്‍പ്പൊടി-1 ടീസ്പൂണ്‍
ചോക്കലേറ്റ്(ഗ്രേറ്റഡ്)-ഒരു കപ്പ്
പഞ്ചസാര-അര കപ്പ്
പിസ്ത കഷ്ണങ്ങളാക്കിയത്-അല്പം
തയ്യാറാക്കുന്ന വിധം
പാലില്‍ പാല്‍പ്പൊടി കലക്കി നല്ലപോലെ ഇളക്കുക. ഈ പാല് കട്ടിയുള്ള ഒരു പാത്രത്തില്‍ വച്ച് തിളപ്പിയ്ക്കുക. പഞ്ചസാരയും ചേര്‍ക്കാം.
പാല് കട്ടിയായി മൂന്നിലൊരു ഭാഗമാകുന്നതു വരെ തിളപ്പിയ്ക്കണം.
ഇതിലേയ്ക്ക് ചോക്കലേറ്റ് ചേര്‍ത്തിളക്കുക. ഇത് വീണ്ടും ഇളക്കി തിളപ്പിയ്ക്കണം. ഒരുവിധം കട്ടിയാകുമ്പോള്‍ പിസ്ത ചേര്‍ത്ത് ഇളക്കി വാങ്ങി വയ്ക്കാം.
ഇത് പാനിലൊഴിച്ച് ഒരു മണിക്കൂര്‍ റെഫ്രിജറേറ്ററില്‍ വച്ച് തണുപ്പിയ്ക്കുക.
ഒരു മണിക്കൂര്‍ കഴിയുമ്പോള്‍ ഇത് പുറത്തെടുത്ത് ഒരു മിക്സിയില്‍ അടിച്ചു പതപ്പിയ്ക്കുക. പിന്നീട് കുള്‍ഫി മോള്‍ഡുകളിലാക്കി ഫ്രീസ് ചെയ്തെടുക്കാം.