15 December, 2020
ഉരുളക്കിഴങ്ങ് ഹല്‍വ

ചേരുവകൾ
ഉരുളക്കിഴങ്ങ്-8
പഞ്ചസാര-കാല് കപ്പ്
ബദാം-ഒരു കൈപ്പിടി
പിസ്ത-3
നെയ്യ്-3 ടേബിള്‍ സ്പൂണ്‍
തയ്യാറാക്കുന്ന വിധം
ഉരുളക്കിഴങ്ങ് വേവിച്ച് തൊലി കളഞ്ഞ് നല്ലപോലെ ഉടയ്ക്കുക.ഒരു പാനില്‍ നെയ്യു ചൂടാക്കുക. ഇതിലേക്ക് വേവിച്ചുടച്ച ഉരുളക്കിഴങ്ങു ചേര്‍ത്ത് നല്ലപോലെ ഇളക്കുക. ഇത് ഇളം ബ്രൗണ്‍ നിറമാകണം. അടിയില്‍ പിടിയ്ക്കാതിരിയ്ക്കാന്‍ ശ്രദ്ധിയ്ക്കുക.
ഇതിലേക്ക് പഞ്ചസാര ചേര്‍ത്തിളക്കണം. നെയ്യും ഉരുളക്കിഴങ്ങും പഞ്ചസാരയും ന്ല്ലപോലെ ചേര്‍ന്ന് വെള്ളം വറ്റിക്കഴിയുമ്പോള്‍ വാങ്ങി വയ്ക്കാം.ബദാം, പിസ്ത എന്നിവ അരിഞ്ഞത് ഇതില്‍ ചേര്‍ത്ത് ഇളക്കുകഉരുളക്കിഴങ്ങ് ഹല്‍വ തയ്യാര്‍. തണുപ്പിച്ചോ ചൂടോടെയോ ഉപയോഗിയ്ക്കാം.