"> ഓറഞ്ച് ചോക്കലേറ്റ് കേക്ക് | Malayali Kitchen
HomeRecipes ഓറഞ്ച് ചോക്കലേറ്റ് കേക്ക്

ഓറഞ്ച് ചോക്കലേറ്റ് കേക്ക്

Posted in : Recipes on by : Sukanya Suresh

ചേരുവകൾ

മൈദ-200 ഗ്രാം

ബേക്കിംഗ് പൗഡര്‍-ഒരു ടീസ്പൂണ്‍

ബേക്കിംഗ് സോഡ-അര ടീസ്പൂണ്‍

ഉപ്പില്ലാത്ത ബട്ടര്‍-200 ഗ്രാം

പഞ്ചസാര-200 ഗ്രാം

മുട്ട-4

ഓറഞ്ച് ജ്യൂസ്-അര കപ്പ്

ഓറഞ്ച് സെസ്റ്റ്-2 ടീസ്പൂണ്‍

ഉപ്പ്-ഒരു നുള്ള്

ഫ്രോസ്റ്റിംഗിന്

ഹെവി വിപ്പിംഗ് ക്രീം-ഒന്നര കപ്പ്

പൊടിച്ച പഞ്ചസാര-2 കപ്പ്

സെമി സ്വീറ്റ് ചോ്ക്കലേറ്റ്-150 ഗ്രാം

ഉപ്പില്ലാത്ത ബട്ടര്‍-50 ഗ്രാം

വാനില എക്‌സ്ട്രാക്റ്റ്-1 ടേബിള്‍ സ്പൂണ്‍

തയ്യാറാക്കുന്ന വിധം

മൈക്രോവേവ് അവന്‍ 170 ഡിഗ്രി സെല്‍ഷ്യസില്‍ പ്രീ ഹീറ്റ് ചെയ്യുക. കേക്കുണ്ടാക്കുന്ന പാന്‍ ബട്ടര്‍ പുരട്ടുക. ഇതില്‍ അല്‍പം മൈദ വിതറുക.

മൈദ, ബേക്കിംഗ് പൗഡര്‍, ബേക്കിംഗ് സോഡ, ഉപ്പ് എന്നിവ ഒരു ബൗളില്‍ കലര്‍ത്തുക.

മറ്റൊരു ബൗളില്‍ മുട്ടയുടച്ചതും ബട്ടറും ചേര്‍ത്ത് നല്ലപോലെ ഇളക്കുക. ഇത് നല്ലപോലെ പതഞ്ഞു മൃദുവാകണം. ഇതിലേക്ക് ഓറഞ്ച് ജ്യൂസ്, ഓറഞ്ച സെസ്റ്റ് എന്നിവ ചേര്‍്ത്ത് നല്ലപോലെ ഇളക്കുക. ഈ മിശ്രിതം കലര്‍ത്തി വച്ചിരിയ്ക്കുന്ന മാവില്‍ ചേര്‍ത്ത് നല്ലപോലെ ഇളക്കുക. ഇത് തരികളില്ലാതെ നല്ലപോലെ മൃദുവായിക്കഴിഞ്ഞാല്‍ പാനിലേക്ക് ഒഴിച്ച് മുക്കാല്‍ മണിക്കൂറോളം ബേക്ക് ചെയ്യണം. ഇത് പാകത്തിനു ബേക്കായോ എന്നറിയാന്‍ ഒരു ടൂത്ത് പിക്ക് കടത്തി പുറ്‌ത്തെടുക്കുക. ഇതില്‍ കേക്ക് മിശിതം പറ്റിപ്പിടിയ്ക്കുന്നില്ലെങ്കില്‍ പാകത്തിനു ബേയ്ക്കായെന്നര്‍ത്ഥം.മൈക്രോവേവില്‍ നിന്നും കേക്ക് പുറത്തേയ്‌ക്കെടുത്ത് ചൂടാറും വരെ വയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *