15 December, 2020
സോയാബിന്‍ ഫ്രൈ

ആവശ്യമുള്ള സാധനങ്ങള്‍
സോയാബീന്‍- 1 കപ്പ്
മുളക് പൊടി- അര ടീസ്പൂണ്‍
ഉപ്പ്- മൂന്ന് ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി- രണ്ട് ടീസ്പൂണ്‍
വെള്ളം-ആവശ്യത്തിന്
വെളിച്ചെണ്ണ-വറുക്കാന്‍ പാകത്തിന്
തയ്യാറാക്കുന്ന വിധം
സോയാബീന്‍ കുതിര്‍ക്കാനുള്ള വെള്ളം എടുത്ത് ഇതിലേക്ക് ഉപ്പ്, മുളക് പൊടി, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക. ഈ വെള്ളത്തിലേക്ക് സോയാബീന്‍ ഇടുക. മുക്കാല്‍ മണിക്കൂറിനു ശേഷം സോയാബീന്‍ കുതിര്‍ന്നു വരും. ഇത് വെള്ളത്തില്‍ വെച്ച് പിഴിഞ്ഞെടുക്കുക. വീണ്ടും അല്പ നേരം വെള്ളത്തില്‍ തന്നെ വെയ്ക്കുക.
വെള്ളം കളഞ്ഞതിനു ശേഷം ഓരോ സോയാബീനും രണ്ടായി മുറിക്കുക. എണ്ണ ചൂടാക്കി ഇതിലേക്ക് സോയാബീന്‍ കഷ്ണങ്ങള്‍ ഇട്ട് വറുത്തെടുക്കുക. ബ്രൗണ്‍ നിറമാകുമ്പോള്‍ എണ്ണയില്‍ നിന്നും കോരിയെടുക്കാം. ഇളം ചൂടോടെ ഉപയോഗിക്കാം