15 December, 2020
ദം പനീര്‍ കാലിമിര്‍ച്

ചേരുവകൾ
പനീര്‍-കാല്‍ക്കിലോ
സവാള-1
കറുവാപ്പട്ട-ഒരു കഷ്ണം
ഗ്രാമ്പൂ-4
ഏലയ്ക്ക-4
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-2 ടീസ്പൂണ്‍
പച്ചമുളക് പേസ്റ്റ്-1 ടീസ്പൂണ്‍
തൈര്-3 ടേബിള്‍ സ്പൂണ്‍
മല്ലിപ്പൊടി- 1 ടീ സ്പൂണ്‍
കുരുമുളകുപൊടി-1 ടീസ്പൂണ്‍
ജീരകപ്പൊടി-അര ടീസ്പൂണ്‍
മുളകുപൊടി-കാല് ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി-കാല് ടീസ്പൂണ്‍
ഗരം മസാല-കാല് ടീസ്പൂണ്‍
ക്രീം-2 ടേബിള്‍ സ്പൂണ്‍
മല്ലിയില
തയ്യാറാക്കുന്ന വിധം
അല്പം എണ്ണയില്‍ സവാള ബ്രൗണ്‍ നിറമാകുന്നതു വരെ വഴറ്റണം. ഇത് അരച്ചെടുക്കുക.ഒരു പാനില്‍ എണ്ണ ചൂടാക്കി ഇതില്‍ കറുവാപ്പട്ട, ഗ്രാമ്പൂ, ഏലയ്ക്ക എന്നിവ മൂപ്പിയ്ക്കുക.ഇതിലേയ്ക്കു സവാള പേസ്റ്റ് ചേര്‍ക്കണം. ഇഞ്ചി, വെളുത്തുള്ളി പച്ചമുളകു പേസ്റ്റും ചേര്‍ത്തിളക്കുക.ഇതിലേയ്ക്കു തൈരൊഴിച്ചിളക്കുക.
ഇതിലേയ്ക്ക് ബാക്കിയെല്ലാ മസാലപ്പൊടികളും ഉപ്പും ചേര്‍ത്തിളക്കുക.ഇത് തിളച്ചു വരുമ്പോള്‍ പനീര്‍ കഷ്ണങ്ങളും ക്രീമും അല്പം വെള്ളവും ചേര്‍ത്തിളക്കി വേവിയ്ക്കുക.മസാല കുറുകി വരുമ്പോള്‍ വാങ്ങി വയ്ക്കാം.