"> കസ് കസ് പായസം | Malayali Kitchen
HomeRecipes കസ് കസ് പായസം

കസ് കസ് പായസം

Posted in : Recipes on by : Sukanya Suresh

ചേരുവകൾ

കസ്‌കസ് (പോപ്പി വിത്തുകൾ ) – 3 സ്പൂൺ

ശർക്കര – 1 / 2 ഇടത്തരം

വെള്ളം – 1 / 2 ഗ്ലാസ്

ചിരകിയ തേങ്ങ – 1 കപ്പ്

ഏലയ്ക്ക – 2

വെള്ളം – 1 / 4 കപ്പ്

തയ്യാറാക്കുന്ന വിധം

1. ചൂടായ പാനിലേക്ക് പോപ്പി വിത്തുകൾ ഇടുക.

2. ബ്രൗൺ നിറമാകുന്നതുവരെ അത് വറുക്കുക.

3. സ്റ്റവ് ഓഫ് ചെയ്തു തണുക്കാൻ വയ്ക്കുക.

4. ഈ സമയം ശർക്കര ഒരു പാത്രത്തിലെടുക്കുക.

5. ഗ്ലാസിലെ വെള്ളമൊഴിച്ചു ഇളക്കുക.

6. മൂടിവച്ചു നന്നായി ഉരുക്കുക.

7. ഈ സമയം പോപ്പി വിത്തുകളെ മിക്സിയിലെ ജാറിലേക്കിടുക.

8 ഇതിലേക്ക് തേങ്ങയും ഏലക്കായും ഇടുക.

9. കുറച്ചു വെള്ളമൊഴിച്ചു നന്നായി ഇതിനെ അരയ്ക്കുക.

10. ശർക്കര അലിയുമ്പോൾ ഈ മിശ്രിതം ചേർത്ത് ഇളക്കുക.

11. മീഡിയം തീയിൽ 2 -3 മിനിറ്റ് ഇളക്കുക.

12. അടിയിൽ പിടിക്കാതിരിക്കാൻ തുടരെ ഇളക്കുക.

13. തിളച്ചുകഴിഞ്ഞാൽ ചൂടോടെ വിളമ്പുക

Leave a Reply

Your email address will not be published. Required fields are marked *