16 December, 2020
മേത്തി പാലക് അക്കി റൊട്ടി

ചേരുവകൾ
അരിപ്പൊടി-2 കപ്പ്
ഉലുവയില-1 കപ്പ് (അരിഞ്ഞത്)
പാലകക്- 1 കപ്പ്(അരിഞ്ഞത്)
തേങ്ങ ചിരകിയത്-1 കപ്പ്
പച്ചമുളക്-3
മല്ലിയില
ഉപ്പ്
ഓയില്‍
തയ്യാറാക്കുന്ന വിധം
പാകത്തിനു വെള്ളമൊഴിച്ച് എല്ലാ മിശ്രിതങ്ങളും കൂട്ടിക്കലര്‍ത്തുക. മിശ്രിതം വല്ലാതെ മൃദുവാകരുത്.ഒരു പാനില്‍ ഓയില്‍ പുരട്ടി മാവ് കുറേശെ എടുത്ത് ഉരുട്ടി കൈ കൊണ്ടു പരത്തി പാനിലിട്ട് ഇരുവശവും തിരിച്ചിട്ട് വേവിച്ചെടുക്കുക.പാനില്‍ പുരട്ടാന്‍ നല്ലെണ്ണയോ നെയ്യോ വേണമെങ്കില്‍ ഉപയോഗിയ്ക്കാം