16 December, 2020
പച്ചത്തക്കാളി- വെള്ളരിയ്ക്കാ കിച്ചടി

ആവശ്യമായ സാധനങ്ങള്‍
പച്ചത്തക്കാളി- 50 ഗ്രാം
വെള്ളരിക്ക – 50 ഗ്രാം
തൈര്- ഒരു കപ്പ്
ഉപ്പ്- പാകത്തിന്
പച്ചമുളക്- 3 എണ്ണം
തേങ്ങാ ചിരകിയത്- ഒരു കപ്പ്
കടുക്, ജീരകം- കാല്‍ടീസ്പൂണ്‍ വീതം
ഉണക്കമുളക്- രണ്ടെണ്ണം
കടുക്, ഉലുവച വറുത്തിടാന്‍
എണ്ണ- ഒരു ടീസ്പൂണ്‍,
കറിവേപ്പില- ഒരു തണ്ട്
തയ്യാറാക്കുന്ന വിധം
പച്ചത്തക്കാളിയും വെള്ളരിക്കയും തൊലി കളഞ്ഞ് ചെറുതായി അരിഞ്ഞ് ഉപ്പും വെള്ളവും ചേര്‍ത്ത് വേവിക്കുക. അരപ്പിനുള്ളവ അരച്ചെടുത്ത് തൈരുമായി യോജിപ്പിച്ച് വെന്ത കഷ്ണത്തിലേക്ക് ചേര്‍ത്തിളക്കുക.
എണ്ണ ചൂടാക്കി അതിലേക്ക് കടുക്, ഉലുവ, ഉണക്കമുളക്, കറിവേപ്പില എന്നിവയിട്ട് വറുത്ത് കടുക് പൊട്ടുമ്പോള്‍ കറി ഇതിലേക്ക് ഒഴിച്ച് തിളച്ചയുടന്‍ വാങ്ങുക. കിച്ചടി റെഡി.