"> കൊറിയാന്റര്‍ (മല്ലിയില) റൈസ് ബാത്ത് | Malayali Kitchen
HomeRecipes കൊറിയാന്റര്‍ (മല്ലിയില) റൈസ് ബാത്ത്

കൊറിയാന്റര്‍ (മല്ലിയില) റൈസ് ബാത്ത്

Posted in : Recipes on by : Sukanya Suresh

 

ചേരുവകൾ

അരി-അരക്കിലോ

മല്ലിയില-ഒരു കെട്ട്

സവാള-2

തേങ്ങ-2 ടേബിള്‍ സ്പൂണ്‍

വെളുത്തുള്ളി-5

പച്ചമുളക്-4

വയനയില-2

ഏലയ്ക്ക-2

കറുവാപ്പട്ട-2

ഗ്രാമ്പൂ-2

കടുക്-1 ടീസ്പൂണ്‍

കറിവേപ്പില

എണ്ണ

ഉപ്പ്

തയ്യാറാക്കുന്ന വിധം

സവാള, മല്ലിയില, പച്ചമുളക്, കറുവാപ്പട്ട, വയനയില, ഗ്രാമ്പൂ, ഏലയ്ക്ക, തേങ്ങ എന്നിവ ചേര്‍ത്ത് അരച്ചെടുക്കുക.

ചോറ് കുക്കറില്‍ വച്ചു വേവിച്ചെടുക്കണം.

ഒരു പാനില്‍ ഓയില്‍ ചൂടാക്കി കടുക്, കറിവേപ്പില, വെളുത്തുള്ളി വഴറ്റുക.

ഇതിലേയ്ക്കു അരച്ചു വച്ച പേസ്റ്റിടുക. ഉപ്പും ചേര്‍ക്കാം. നല്ലപോലെ ഇളക്കിച്ചേര്‍ക്കുക.

ഇതിലേയ്ക്ക് വേവിച്ച ചോറിട്ട് ഇളക്കി അല്‍പം കഴിയുമ്പോല്‍ വാങ്ങി വയ്ക്കാം.

കൊറിയാന്റര്‍ റൈസ് ബാത്ത് തയ്യാര്‍

Leave a Reply

Your email address will not be published. Required fields are marked *