16 December, 2020
ആപ്പിള്‍ ക്രംബിള്‍ കേക്ക് റെഡി

ചേരുവകള്‍
ആപ്പിള്‍- മൂന്നെണ്ണം
പഞ്ചസാര- 200 ഗ്രാം
കറുവപ്പട്ട പൊടി- 20 ഗ്രാം
വെണ്ണ- ഒരു കിലോഗ്രാം
പഞ്ചസാര- ഒരു കിലോഗ്രാം
മുട്ട- 20 എണ്ണം
വാനില എസന്‍സ്- 2 ക്യാപ്സ്
മൈദ മാവ്- 500 ഗ്രാം
ബദാം പൊടി- 500 ഗ്രാം
ബേക്കിങ് പൗഡര്‍- 40 ഗ്രാം
വെണ്ണ- 100 ഗ്രാം
പഞ്ചസാര- 100 ഗ്രാം
മൈദ മാവ്- 150 ഗ്രാം
തയ്യാറാക്കുന്ന വിധം
തൊലി കളഞ്ഞ് ആപ്പിള്‍ സമചതുര കഷ്ണങ്ങളാക്കുക. പഞ്ചസാരയും കറുവപ്പട്ട പൊടിയും ചേര്‍ത്ത് ആപ്പിള്‍ വഴറ്റുക. ഇതില്‍ നിന്ന് പുറത്തുവരുന്ന വെള്ളം വറ്റുന്നതു വരെ വേവിക്കുക. അഥിന് ശേഷം തണുക്കാന്‍ വെക്കുക.
വലിയ പാത്രത്തില്‍ വെണ്ണ ഉരുക്കുക. ഇതിലേക്ക് പഞ്ചസാര ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഇതിനൊപ്പം വാനില എസെന്‍സും മുട്ടയും ചേര്‍ത്തിളക്കുക. അതിനുശേഷം അരച്ച മാവും ബേക്കിങ് പൗഡറും ചേര്‍ക്കുക. ഓരോ മുട്ട ചേര്‍ക്കുന്നതോടൊപ്പം മാവും കൂടി ചേര്‍ത്തിളക്കണം. മാവ് കട്ടപിടിക്കാത്ത വിധത്തില്‍ നന്നായി ഇളക്കി യോജിപ്പിക്കണം. ഇത് നന്നായി മടക്കി എടുക്കണം. വെണ്ണയും പഞ്ചസാരയും മാവും ചേര്‍ത്ത ടോപ്പപ്പ് കൂടി തയ്യാറാക്കണം. നേരത്തെ തയ്യാറാക്കിയ ആപ്പിളിന് മുകളിലേക്ക് ഈ കുഴമ്പ് രൂപത്തിലുള്ള കൂട്ട് ചേര്‍ക്കുക. അതിന് 180 ഡിഗ്രി സെല്‍ഷ്യസില്‍ 30 മിനിറ്റ് ചൂടാക്കണം. ഇതിന്റെ അരികുകള്‍ ബ്രൗണ്‍ നിറത്തിലായി വരും. അതിനുശേഷം ഇളം ചൂടോടെ വിളമ്പാം.