16 December, 2020
ടൊമാറ്റോ ഗാര്‍ളിക്ക് ചട്നി

ചേരുവകള്‍
തക്കാളി – 1 കപ്പ് (കഷ്ണങ്ങളാക്കിയത്)
വെളുത്തുള്ളി – 1 ടേബിള്‍ സ്പൂണ്‍ (കഷ്ണങ്ങളാക്കിയത്)
ഓയില്‍ – 1 ടീ സ്പൂണ്‍
സ്പ്രിംഗ് ഓനിയന്‍ (വൈറ്റ്) – കാല് കപ്പ് (കഷ്ണങ്ങളാക്കിയത്)
കാശ്മീരി മുളക് – 2 (വെള്ളത്തില്‍ കുതിര്‍ത്ത് – കഷ്ണങ്ങളാക്കിയത്)
ടൊമാറ്റോ കെച്ചപ്പ് – 1 ടേബിള്‍ സ്പൂണ്‍
സ്പ്രിംഗ് ഓനിയന്‍ (ഗ്രീന്‍) 1 ടേബിള്‍ സ്പൂണ്‍ (കഷ്ണങ്ങളാക്കിയത്)
മല്ലിയില – 1 ടേബിള്‍ സ്പൂണ്‍ (കഷ്ണങ്ങളാക്കിയത്)
ഉപ്പ് – ആവിശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു പാനില്‍ എണ്ണയൊഴിച്ച് സ്പ്രിംഗ് ഓനിയന്‍ (വൈറ്റ്) ഇതിലേക്ക് ഇടുക , ഇത് നന്നായി വഴറ്റുക. ഇതിലേക്ക് വെളുത്തുള്ളി ചേര്‍ത്ത് വഴറ്റുക. ഇത് ഫ്രൈ ചെയ്യാന്‍ പാടില്ല. ഫ്രൈ ചെയ്യ്താല്‍ ചട്നിയുടെ രുചി മാറും. ഇതിലേക്ക് കുതിര്‍ത്ത മുളക് ചേര്‍ത്ത് യോജിപ്പിക്കുക. പാനിലേക്ക് തക്കാളി ചേര്‍ത്ത് പാകം ചെയ്യുക. വെള്ളം ആവിശ്യമെങ്കില്‍ കുറച്ച് വെള്ളം ഒഴിച്ച് ഉയര്‍ന്ന താപത്തില്‍ പാകം ചെയ്യുക.
തക്കാളി നന്നായി ഉടച്ച് കൊടുക്കുക. ഇതിലേക്ക് ടൊമാറ്റോ കെച്ചപ്പ് , ഉപ്പ് എന്നിവ ചേര്‍ക്കുക. ടൊമാറ്റോ കെച്ചപ്പ് ചട്നിക്ക് അല്‍പ്പം മധുരും പുളിപ്പും നല്‍കുന്നതാണ്. ഇവയെല്ലാം നന്നായി യോജിപ്പിച്ച് തീ ഓഫ് ചെയ്യുക. തണുത്തതിനു ശേഷം ഇതിലേക്ക് സ്പ്രിംഗ് ഓനിയന്‍ (ഗ്രീന്‍) മല്ലിയില എന്നിവ ചേര്‍ക്കുക. നിങ്ങളുടെ ടൊമാറ്റോ ഗാര്‍ളിക്ക് ചട്നി തയ്യാര്‍