16 December, 2020
ഗട്ടെ കീ സബ്ജി-രുചികരമായ രാജസ്ഥാനി വിഭവം

കടലമാവ് – 1 കപ്പ്
വെള്ളം -രണ്ടേകാല്‍ കപ്പ്
ഉപ്പ് – പാകത്തിന്
ചുവന്ന മുളക്പൊടി – 3 ടീസ്പൂണ്‍
എണ്ണ-5ടേബിള്‍സ്പൂണ്‍ +വറക്കുന്നതിന്
ഉള്ളി- 1
വെളുത്തുള്ളി(തൊലികളഞ്ഞത്)- 4 അല്ലി
തൈര്- 1 കപ്പ്
മല്ലിപ്പൊടി- 4 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
കായം- ഒരു നുള്ള്
തയ്യാറാക്കുന്ന വിധം
1. കടലമാവ് ഒരു പാത്രത്തില്‍ എടുക്കുക
2. ഉപ്പും മുളക് പൊടിയും ഓരോ ടീസ്പൂണ്‍ ചേര്‍ക്കുക
3. 3 ടേബിള്‍ സ്പൂണ്‍ എണ്ണ ചേര്‍ത്ത് നന്നായി ഇളക്കുക
4. വെള്ളം അല്പ്പാല്പ്പം ചേര്‍ത്ത്( ഏകദേശം കാല് കപ്പ്)കട്ടിയുള്ള മാവായി കുഴച്ചെടുക്കുക.
5. തുല്യഭാഗമായി വീതിച്ചതിന് ശേഷം നീളത്തില്‍ കനം കുറച്ച് ഉരുട്ടിയെടുക്കുക.
6. അര-ഇഞ്ച് നീളത്തില്‍ മുറിച്ചെടുക്കുക
7. വെളിച്ചെണ്ണ ചൂടാക്കുക.
8. ഈ ചെറിയ കഷ്ണങ്ങള്‍ നേര്‍ത്ത് ബ്രൗണ്‍ നിറമാകുന്നത് വരെ വറുത്ത് എടുക്കുക.
9. ഇത് ഒരു പാത്രത്തിലേക്ക് എടുത്ത് മാറ്റി വയ്ക്കുക
10. ഒരു ഉള്ളി എടുത്ത് അതിന്റെ മുകളിലും താഴെയും മുറിക്കുക
11. തൊലി കളഞ്ഞ് കട്ടിയുണ്ടെങ്കില്‍ ആദ്യത്തെ പാളി കളയുക
12. ആദ്യം രണ്ടായി മുറിക്കുക പിന്നീട് നീളത്തില്‍ വീണ്ടും മുറിക്കുക.
13. പാളികള്‍ വേര്‍തിരിച്ച് ഇടത്തരം വലുപ്പത്തില്‍ മുറിക്കുക.
14. മിക്സിയില്‍ ഇടുക
15. വെളുത്തുള്ളി അല്ലികള്‍ ഇടുക
16. ഇത് കുഴമ്പ് രൂപത്തില്‍ അരച്ചെടുത്ത് മാറ്റി വയ്ക്കുക
17. ഒരുകപ്പ് തൈര് എടുക്കുക
18. മല്ലിപ്പൊടിയും മുളക് പൊടിയും ചേര്‍ക്കുക
19. മഞ്ഞള്‍പ്പൊടിയും ഉപ്പും ചോര്‍ക്കുക
20. നന്നായി ഇളക്കി മാറ്റി വയ്ക്കുക
21. 2 ടേബിള്‍ സ്പൂണ്‍ എണ്ണ ഒഴിച്ച് പാന്‍ ചൂടാക്കുക
22. ഒരു നുള്ള് കായം ചേര്‍ക്കുക
23. ഉള്ളി അരച്ചത് ചേര്‍ക്കുക
24.ഉള്ളിയുടെ പച്ചമണം പോകുന്നത് വരെ 1-2 മിനുട്ട് വഴട്ടുക
25. തൈര് മിശ്രിതം ചേര്‍ക്കുക
26. എണ്ണ വേര്‍തിരിയും വരെ 2-3 മിനുട്ട് പാകമാവാന്‍ അനുവദിക്കുക
27. രണ്ട് കപ്പ് വെള്ളം ചേര്‍ത്തിളക്കുക
28. അടച്ച് വച്ച് 3-4 മിനുട്ട് നേരം പാകം ചെയ്യുക
29. അടപ്പ് മാറ്റി വറുത്ത ഗട്ടെ ചേര്‍ക്കുക
30. വീണ്ടും അടച്ച് വച്ച് 2 മിനുട്ട് വേവിക്കുക
31. പാകമായാല്‍ പാത്രത്തിലേക്ക് മാറ്റി ചൂടോടെ വിളമ്പുക