16 December, 2020
പനീര്‍ ബജി

ചേരുവകൾ
പനീര്‍-അരക്കിലോ
കടലമാവ്-2 കപ്പ്
മൈദ-2 കപ്പ്
മുളകുപൊടി-2 ടീസ്പൂണ്‍
ജീരകം-1 ടീസ്പൂണ്‍
കുരുമുളകുപൊടി-അര ടീസ്പൂണ്‍
ഗരം മസാല പൗഡര്‍-അര ടീസ്പൂണ്‍
മല്ലിയില
ഉപ്പ്
എണ്ണ
തയ്യാറാക്കുന്ന വിധം
പനീര്‍ നീളത്തിലുള്ള കഷ്ണങ്ങളാക്കി മുറിയ്ക്കുക. കൂടുതല്‍ നീളമെങ്കില്‍ ഇത് പകുക്കാം.പൊടികളും ഉപ്പും മല്ലിയിലും മൈദ, അരിപ്പൊടി എന്നിവ കലര്‍ത്തി പാകത്തിനു വെള്ളം ചേര്‍ത്ത് മിശ്രിതമാക്കുക.
എണ്ണ തിളപ്പിച്ച് വറുത്തു കോരുക.സോസ് ചേര്‍ത്തു കഴിയ്ക്കാം.