"> പടവലം കുരു ഫ്രൈ കെങ്കേമം | Malayali Kitchen
HomeRecipes പടവലം കുരു ഫ്രൈ കെങ്കേമം

പടവലം കുരു ഫ്രൈ കെങ്കേമം

Posted in : Recipes on by : Sukanya Suresh

 

ചേരുവകള്‍

പടവലങ്ങ കുരു കാമ്പടക്കം-ഒരു വലിയ പടവലങ്ങയുടേത്
കടലമാവ്-2 ടേബിള്‍ സ്പൂണ്‍
മുളകുപൊടി- 1 ടീസ്പൂണ്‍
കായപ്പൊടി- 1/2 ടീസ്പൂണ്‍
ഉപ്പ്-ആവശ്യത്തിന്
എണ്ണ-വറുക്കാന്‍ ആവശ്യമായത്

തയ്യാറാക്കുന്ന വിധം

ആദ്യം തന്നെ വറുക്കാനുള്ള എണ്ണ ചൂടാക്കുക. ശേഷം വേണം വറുക്കാനുള്ള മിശ്രിതം തയ്യാറാക്കാന്‍. പടവലങ്ങ കുരുക്കള്‍ (അതിനൊപ്പം ചേര്‍ന്ന് കിടക്കുന്ന കാമ്പ് അടക്കം ) എടുത്ത് അതിലേക്ക് കടലമാവും മുളകുപൊടിയും കായപ്പൊടിയും ചേര്‍ക്കുക.. എന്നിട്ട് കൈ കൊണ്ട് നന്നായി എല്ലാം മിക്‌സ് ചെയ്യുക.. ഏറ്റവും അവസാനം വറുക്കുന്നതിനു തൊട്ട് മുമ്പ് മാത്രം ഉപ്പ് ചേര്‍ക്കുക. (നേരത്തെ ഉപ്പ് ചേര്‍ത്താല്‍ ഇതില്‍ നിന്നും വെള്ളം ഊറി വന്ന് ഈ കൂട്ട് അയഞ്ഞു പോകും ). ഉപ്പും ചേര്‍ത്ത് കഴിഞ്ഞ ഉടനെ ഇളക്കി നേരിട്ട് ആ കൂട്ടില്‍ നിന്നും അല്‍പാല്‍പമായി എടുത്ത് വറുക്കുക

Leave a Reply

Your email address will not be published. Required fields are marked *