17 December, 2020
ഗാര്‍ലിക് എഗ് ഫ്രൈഡ് റൈസ്

ചേരുവകള്‍
എണ്ണ- രണ്ട് ടേബിള്‍ സ്പൂണ്‍
മുട്ട- ഒന്ന്
ഇഞ്ചി ചതച്ചത്- ഒരു ടീസ്പൂണ്‍
ചുവന്ന മുളക് – 1
വേവിച്ച അരി- 2 കപ്പ്
ഉപ്പ്- ആവശ്യത്തനി്
കുരുമുളകുപൊടി- 1 ടീസ്പൂണ്‍
സോയാ സോസ്- 1 ടീസ്പൂണ്‍
മല്ലിയില- 1 ടീസ്പൂണ്‍
സ്പ്രിങ് ഒനിയന്‍ കഷ്ണങ്ങളാക്കിയത്- 2 ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
പാന്‍ അടുപ്പത്തു വച്ച് എണ്ണ ചൂടാക്കി കഷ്ണങ്ങളാക്കിയ വെളുത്തുള്ളി ചേര്‍ക്കുക. ഇവ ഗോള്‍ഡന്‍ നിറമാവുമ്പോള്‍ കഷ്ണങ്ങളാക്കിയ സ്പ്രിങ് ഒനിയന്‍, ഇഞ്ചി, ചുവന്നമുളക് എന്നിവ ചേര്‍ത്ത് ഒരുമിനിറ്റ് ഇളക്കുക. ഇതിലേക്ക് മുട്ട പൊട്ടിച്ചൊഴിച്ച് ഇളക്കുക. മുട്ട വെന്തുകഴിയുമ്പോള്‍ അരി ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക. ഇപ്പും കുരുമുളകുപൊടിയും സോയാ സോസും ചേര്‍ത്ത് വീണ്ടും മിക്സ് ചെയ്യുക. ഇനി ഒരു ടീസ്പൂണ്‍ സ്പ്രിങ് ഒനിയന്‍ കൂടി ചേര്‍ത്തുകൊടുത്ത് ഒരുമിനിറ്റ് വേവിക്കാം. സ്പ്രിങ് ഒനിയനും മല്ലിയിലയും കൊണ്ട് അലങ്കരിച്ച് വാങ്ങിവെക്കാം.