17 December, 2020
ഈന്തപ്പഴം ഹല്‍വ

ചേരുവകൾ
ഈന്തപ്പം കുരു കളഞ്ഞത്-2 കപ്പ്
ചൂടുള്ള പാല്-2 കപ്പ്
പഞ്ചസാര-ഒന്നരി കപ്പ്
നെയ്യ്-അര കപ്പ്
ഏലയ്ക്കാ പൗഡര്‍-1 ടീസ്പൂണ്‍
ബദാം-6
തയ്യാറാക്കുന്ന വിധം
ഈന്തപ്പഴം പാലില്‍ മൂന്നു മണിക്കൂര്‍ മുക്കി വയ്ക്കുക. ഇത് പിന്നീട് മിക്സിയില്‍ അരച്ചെടുക്കണം. കട്ടിയുള്ള പേസ്റ്റാക്കി വേണം അരയ്ക്കുവാന്‍.
ഒരു പാനില്‍ നെയ്യു പുരട്ടി വയ്ക്കുക.ഒരു പാനില്‍ നെയ്യു ചൂടാക്കുക. ഇതിലേയ്ക്ക് അരച്ചു വച്ചിരിയ്ക്കുന്ന ഈന്തപ്പഴം പേസ്റ്റിടുക. ഇതിലേയ്ക്ക് പഞ്ചസാര ചേര്‍ത്ത് നല്ലപോലെ ഇളക്കണം. പഞ്ചസാര മുഴുവനായും അലിഞ്ഞു ചേരണം. വേണമെങ്കില്‍ അല്പം പാല് ചേര്്ത്തിളക്കാം.
ഇതിലേയ്ക്ക ഏലയ്ക്കാപ്പൊടി, ബദാം എ്ന്നിവ ചേര്‍ത്തിളക്കണം. നല്ലപോലെ ഇളക്കി ഹല്‍വയുടെ പാകമായിക്കഴിഞ്ഞാല്‍ വാങ്ങി നെയ്യു പുരട്ടി വച്ചിരിയ്ക്കുന്ന പാത്രത്തിലേയ്ക്കു പകര്‍ത്തുക. ചൂടാറിക്കഴിയുമ്പോള്‍ മുറിച്ച് ഉപയോഗിയ്ക്കാം.