18 December, 2020
കാജൂ ബര്‍ഫി

ചേരുവകൾ
കശുവണ്ടിപ്പരിപ്പ്-1 കപ്പ്
കോണ്‍ഫ്ളോര്‍-1 ടീസ്പൂണ്‍
പഞ്ചസാര-അരക്കപ്പ്
വെള്ളം-കാല് കപ്പ്
നെയ്യ്
സില്‍വര്‍ ഫോയില്‍
തയ്യാറാക്കുന്ന വിധം
കശുവണ്ടിപ്പരിപ്പ്, കോണ്‍ഫ്ളോര്‍ എന്നിവ നല്ലപോലെ പൊടിയ്ക്കുക.ഒരു പാത്രത്തില്‍ പഞ്ചാസാരയിട്ട് വെള്ളവും ചേര്‍്ത്ത് ചൂടാക്കണം. പഞ്ചസാരപ്പാനി അല്പം കട്ടിയാകുന്നതു വരെ ഇതേ രീതിയില്‍ ചൂടാക്കുക. ഇതിലേക്ക് പൊടിച്ചു വച്ചിരിയ്ക്കുന്ന പൗഡര്‍ ചേര്‍ക്കണം. ഇത് നല്ലപോലെ ഇളക്കിക്കൊണ്ടിരിയ്ക്കുക. വശങ്ങളില് നിന്നും മിശ്രിതം ഇളകി വരുന്നതു വരെ ഇളക്കുക.
ഇത് വാങ്ങി വയ്ക്കുക. ചൂടാറിക്കഴിയുമ്പോള്‍ ഇത് കൈ കൊണ്ടു നല്ലപോലെ കുഴയ്ക്കുക.
ഒരു പാത്രത്തില്‍ അല്പം നെയ്യു പുരട്ടുക. മിശ്രിതം ഇതിലേക്കു പരത്തി വയ്ക്കുക. ഇത് പിന്നീട് ഇഷ്ടമുള്ള ആകൃതിയില്‍ മുറിച്ചെടുക്കാം.
സില്‍വര്‍ ഫോയില്‍ കൊണ്ട് അലങ്കരിയ്ക്കുകയുമാകാം.
വായു കടക്കാത്ത ടിന്നില്‍ അടച്ചു സൂക്ഷിയ്ക്കുക