18 December, 2020
കേസരി സന്ദേഷ്

ചേരുവകൾ
കൊഴുപ്പുള്ള പാല്-1 ലിറ്റര്‍
ചെറുനാരങ്ങാനീര്-1 ടീസ്പൂണ്‍
പഞ്ചസാര പൊടിച്ചത്-2 ടേബിള്‍ സ്പൂണ്‍
പാല്‍പ്പൊടി-2 ടേബിള്‍ സ്പൂണ്‍
ഏലയ്ക്കാപ്പൊടി-1 ടീസ്പൂണ്‍
കുങ്കുമപ്പൂ-ഒരു നുള്ള്(ഒരു ടേബിള്‍ സ്പൂണ്‍ പാലില്‍ കലക്കിയത്)
ഡ്രൈ ഫ്രൂട്സ്
തയ്യാറാക്കുന്ന വിധം
പാല് തിളപ്പിയ്ക്കുക. ഇതില്‍ ചെറുനാരങ്ങാനീരു പിഴിഞ്ഞൊഴിയ്ക്കണം.ഇത് വൃത്തിയുള്ള തുണിയില്‍ ഒഴിച്ച് അരിച്ചെടുക്കുക. പാല് പിഴിഞ്ഞു കളഞ്ഞ് പാല്‍പ്പാട മുഴുവന്‍ തുണിയില്‍ ലഭിയ്ക്കണം. ഇത് പുറത്തെടുത്ത് ഒരു വൃത്തിയുള്ള പാത്രത്തിലേയ്ക്കു മാറ്റുക. ഇതിലേക്കു പഞ്ചസാര പൊടിച്ചത്, പാല്‍പ്പൊടി, ഏലയ്ക്കാപ്പൊടി എന്നിവ ചേര്‍ത്ത് കൈ കൊണ്ടു നല്ലപോലെ തിരുമ്മിയെടുക്കണം.
ഒരു പാന്‍ ചൂടാക്കി ഈ മിശ്രിതം ഇതിലേയ്ക്കിട്ട് ഈര്‍പ്പം വറ്റിച്ചെടുക്കുക. ഇത് വാങ്ങി വച്ച് തണുപ്പിയ്ക്കണം.
ഇതില്‍ നിന്നും കുറേശെയെടുത്ത് നല്ലപോലെ ഉടയ്ക്കുക. ഇത് പിന്നീട് ചെറിയ ഉരുളകളാക്കണം. പിന്നീട് അല്പം പരത്തുക. ഇതിന്റ നടുവില്‍ ഒരു കുഴിയുണ്ടാക്കുക.
കുങ്കുമപ്പൂവിട്ടു വച്ച പാലില്‍ നിന്നും അല്പമെടുത്ത് ഇതില്‍ ബ്രഷ് ചെയ്യണം. ഇതിന്റെ മുകളില്‍ ഡ്രൈ ഫ്രൂട്സിടുക. കേസരി സന്ദേഷ് തയ്യാര്‍.പനീര്‍ കൊണ്ടുണ്ടാക്കിയതു കൊണ്ട് ഇത് അന്നു തന്നെ കഴിയ്ക്കുന്നതാണ് നല്ലത്.