"> റെസ്റ്ററന്റ് രുചിയില്‍ പൊറോട്ട ഇനി വീട്ടിലും | Malayali Kitchen
HomeRecipes റെസ്റ്ററന്റ് രുചിയില്‍ പൊറോട്ട ഇനി വീട്ടിലും

റെസ്റ്ററന്റ് രുചിയില്‍ പൊറോട്ട ഇനി വീട്ടിലും

Posted in : Recipes on by : Sukanya Suresh

 

ചേരുവകള്‍

മൈദ – 3കപ്പ്
ഉപ്പ് – 1ടീസ്പൂണ്‍
പഞ്ചസാര – 1ടേബിള്‍സ്പൂണ്‍
പാല്‍ – 3/4കപ്പ്
വെള്ളം – 1/2കപ്പ്
എണ്ണ – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

മൈദയില്‍ എണ്ണ ഒഴികെ ബാക്കി എല്ലാ ചേരുവകളും ചേര്‍ത്ത് മയത്തില്‍ കുഴച്ചെടുക്കുക. ഒരു 15 മിനിറ്റ് എങ്കിലും നന്നായിട്ട് കൗണ്ടര്‍ ടോപ്പിലിട്ടു വലിച്ചുനീട്ടി കുഴച്ചെടുക്കണം. ഇനി നാലു മണിക്കൂര്‍ എണ്ണ തടവി മാറ്റി വെക്കണം. ശേഷം ആറ് ഉരുളകളാക്കി എണ്ണ തടവി വീണ്ടും 10 മിനിറ്റ് അടച്ച് വയ്ക്കുക. കൗണ്ടര്‍ ടോപ്പില്‍ എണ്ണ തൂവിയത്തിന് ശേഷം കട്ടിയില്ലാതെ പരത്തിയെടുക്കുക. ഒരറ്റത്തുനിന്നും നീളത്തില്‍ മുകളില്‍ നിന്നും താഴേക്കു ഒരു ഇഞ്ച് വിട്ടിട്ട് കത്തികൊണ്ട് നേര്‍ പകുതി ആക്കുക. ഇനി എല്ലാം കൂടി എണ്ണയും മൈദയും തടവി അറ്റത്തു നിന്ന് ചുരുട്ടി എടുത്ത് റോള്‍ ആക്കുക. പതിനഞ്ചു മിനിറ്റിനു ശേഷം എണ്ണ തടവി പരത്തിയെടുക്കുക. നല്ല ചൂടായ ഇരുമ്പ് കല്ലില്‍ ഓരോ ഭാഗവും രണ്ടു മിനുറ്റ് വെച്ച് ചുട്ട് എടുക്കുക. ചൂടോടെ പൊറോട്ട ഒരുമിച്ചെടുത്തു കൈ വച്ച് അടിച്ചെടുത്തല്‍ നല്ല ലെയറുള്ള പൊറോട്ട തയ്യാര്‍.

Leave a Reply

Your email address will not be published. Required fields are marked *