"> ചക്ക കുരു തോരൻ | Malayali Kitchen
HomeRecipes ചക്ക കുരു തോരൻ

ചക്ക കുരു തോരൻ

Posted in : Recipes on by : Sukanya Suresh

 

ചേരുവകൾ

ചക്കകുരു വൃത്തിയാക്കിയത്-2 കപ്പ്
തേങ്ങ -3/4 കപ്പ്
വെള്ളുതുള്ളി -3-4 അല്ലി
ചെറിയുള്ളി -8
വറ്റൽമുളക് -2
പച്ചമുളക് -3
മഞൾപൊടി -1/4 റ്റീസ്പൂൺ
മുളക്പൊടി -1/4 റ്റീസ്പൂൺ
ഉപ്പ് , എണ്ണ ,കടുക് – പാകത്തിനു
കറിവേപ്പില -1 തണ്ട്

തയ്യാറാക്കുന്ന വിധം

ചക്കകുരു ലേശം ഉപ്പ്,മഞൾപൊടി,മുളക്പൊടി ഇവ ചേർത്ത് വേവിച്ച് വക്കുക.തേങ്ങ + 5 ചെറിയുള്ളി + വെള്ളുതുള്ളി + പച്ചമുളക് +1 നുള്ള് മഞൾപൊടി ഇവ ചെറുതായി ചതച്ച് എടുത്ത് വക്കുക.

പാനിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക് പൊട്ടിച്ച് ,ബാക്കി ചെറിയുള്ളി അരിഞത്,വറ്റൽമുളക്, കറിവേപ്പില ഇവ ചേർത്ത് മൂപ്പിക്കുക . ശേഷം ചതച്ച് വച്ചിരിക്കുന്ന അരപ്പ് ചേർത്ത് ഇളക്കുക.

അരപ്പിന്റെ പച്ചമണം മാറുമ്പോൾ വേവിച്ച് വച്ചിരിക്കുന്ന ചക്കകുരു പാകത്തിനു ഉപ്പ് ഇവ ചേർത്ത് ഇളക്കി അടച്ച് വച്ച് 5 മിനുറ്റ് വേവിക്കുക.ശേഷം മൂടി തുറന്ന് ഇളക്കി തോർത്തി എടുക്കുക. രുചികരമായ ചക്കകുരു തോരൻ റെഡി.

Leave a Reply

Your email address will not be published. Required fields are marked *