20 December, 2020
വെണ്ടക്ക ഫ്രൈയും ക്രിസ്പിയാക്കാം

ചേരുവകള്‍
വെണ്ടയ്ക്ക- അഞ്ചെണ്ണം
മല്ലിപ്പൊടി- ഒരു ടീസ്പൂണ്‍
മുളകുപൊടി- അരടീസ്പൂണ്‍
കാശ്മീരി മുളകുപൊടി- അര ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി- കാല് ടീസ്പൂണ്‍
ഗരംമസാല- അര ടീസ്പൂണ്‍
കടലമാവ്- മൂന്ന് ടീസ്പൂണ്‍
ഉപ്പ്- ആവശ്യത്തിന്
എണ്ണ- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
വെണ്ടയ്ക്ക വെള്ളത്തില്‍ നന്നായി കഴുകിയെടുത്ത് തുണി ഉപയോഗിച്ച് വെള്ളം ഒപ്പിയെടുക്കുക. വറുക്കാന്‍ വേണ്ടി മാരിനേറ്റ് ചെയ്യും മുമ്പ് വെള്ളം മുഴുവന്‍ വറ്റിയിരിക്കണം. ഇനി വെണ്ടക്കയുടെ രണ്ടറ്റവും കളഞ്ഞ് മുകളില്‍ നിന്ന് താഴേക്ക് നാലു കഷ്ണങ്ങളാക്കുക. ഒരു പാത്രത്തില്‍ മല്ലിപ്പൊടി, മുളകുപൊടി, കാശ്മീരി ചില്ലി, മഞ്ഞള്‍പ്പൊടി, ഗരംമസാല, ഉപ്പ്, അല്പം കടലമാവ് എന്നിവ ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക. മുപ്പതു മിനിറ്റോളം മസാല പിടിച്ചതിനു ശേഷം ഒരു പാനില്‍ മൂന്ന് ടേബിള്‍ സ്പൂണ്‍ എണ്ണയൊഴിച്ച് വറുത്തെടുക്കാം. മിതമായ തീയില്‍ ഇരുവശവും മറിച്ചിട്ട് വേവിക്കാം. ഇടയ്ക്കിടെ മറിച്ചിട്ട് വറുത്തെടുത്താല്‍ കൂടുതല്‍ മൊരിഞ്ഞു കിട്ടും.